Showing posts with label നാടൻ. Show all posts
Showing posts with label നാടൻ. Show all posts

Tuesday, December 18, 2018

പപ്പട വട Pappada Vada

പപ്പട വട Pappada Vada

ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി ഒരു ഗ്ലാസ് 
പപ്പടം പത്തെണ്ണം 
മുളകുപൊടി അര ടീസ്പൂൺ 
കായപ്പൊടി , മഞ്ഞൾ പൊടി രണ്ടു നുള്ള്
എള്ള് മുക്കാൽ  ടീസ്പൂൺ 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

 ഫോർക്ക് ഉപയോഗിച്ച് ചെറിയ ഹോളുകൾ ഇട്ട പപ്പടം വെയിലത്ത് വച്ചോ ഫ്രീസിറിൽ വച്ചോ നല്ല ഹാർഡ് ആക്കിയെടുക്കുക.

അഞ്ചു മണിക്കൂർ കുതിർത്തെടുത്ത പച്ചരി നന്നായി അരച്ചെടുത്തു മഞ്ഞൾപൊടി , മുളകുപൊടി , കായപ്പൊടി , എള്ള് , ആവശ്യത്തിന് ഉപ്പും ,വെള്ളവും ചേർത്ത് കുറച്ചു ലൂസായ പരുവത്തിൽ മാവു തയ്യാറാക്കി  ഹാർഡാക്കിയെടുത്ത പപ്പടം മുക്കി ചൂടായ എണ്ണയിൽ ചെറിയ തീയിൽ വറുത്തെടുക്കുക.




Tuesday, November 27, 2018

ചിക്കൻ കാന്താരി Chicken Kanthari

ചിക്കൻ കാന്താരി Chicken Kanthari

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 400 ഗ്രാം
ചുമന്നുള്ളി 25 എണ്ണം , ഇഞ്ചി ഒരു കഷ്ണം , വെളുത്തുള്ളി ആറു വലിയ അല്ലി ,കാന്താരി 25 എണ്ണം ചതച്ചത് 
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ , ഗരം മസാല അര ,കുരുമുളകുപൊടി അര ടീസ്പൂൺ 
മല്ലി പൊടി രണ്ടു ടേബിൾസ്പൂൺ 
പേരും ജീരകം അര ടീസ്പൂൺ 
തേങ്ങാ പാല് മുക്കാൽ ഗ്ലാസ് 
ഉപ്പ് , വേപ്പില , ഓയിൽ  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ചൂടായ പാനിൽ എണ്ണയൊഴിച്ചു പേരും ജീരകം ചേർത്ത് പൊട്ടിയാൽ ചുമന്നുള്ളി ചേർത്ത് വഴറ്റി നിറം  മാറിയാൽ ഇഞ്ചി , വെളുത്തുള്ളി , കാന്താരി  ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മല്ലി പൊടി ചേർത്ത് ഇളക്കി തക്കാളി ചേർത്ത് നന്നായി കുഴഞ്ഞു വരുമ്പോൾ ചിക്കൻ , വേപ്പില , ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തേങ്ങാ പാൽ ചേർത്ത് മൂടിവച്ചു ചിക്കൻ വേവിച്ചെടുത്തു മുക്കാൽ വേവാകുമ്പോൾ തുറന്നു വച്ച് ഡ്രൈ ആക്കിയെടുക്കുക.ഡ്രൈ ആയി തുടങ്ങുമ്പോൾ ഗരം മസാല ,കുരുമുളകുപൊടി , വേപ്പില ചേർത്ത് കൊടുക്കുക.എരിവ് കൂടുതൽ വേണമെങ്കിൽ ഡ്രൈ ആകുമ്പോൾ കാന്താരി നെടുകെ കീറി ചേർത്ത് കൊടുക്കുക.


 



Monday, July 16, 2018

വെളുത്തുള്ളി അച്ചാർ Garlic Pickle

വെളുത്തുള്ളി അച്ചാർ  Garlic Pickle

ആവശ്യമുള്ള സാധനങ്ങൾ 

വെളുത്തുള്ളി 700 ഗ്രാം , ഇഞ്ചി രണ്ടു വലിയ കഷ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് പത്തെണ്ണം വട്ടത്തിൽ അരിഞ്ഞത് 
വറ്റൽ മുളക് പത്തെണ്ണം 
കടുക് ഒരു ടേബിൾസ്പൂൺ 
ഉലുവ ഒന്നര ടേബിൾസ്പൂൺ 
കായം പൊടിച്ചത്  ഒരു ടീസ്പൂൺ 
മുളകുപൊടി 3 - 4 ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ 
വിനീഗർ 6 - 7 ടേബിൾസ്പൂൺ 
നല്ലെണ്ണ 500 മില്ലി 
വേപ്പില , ഉപ്പ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം

ഉലുവ അല്പം എണ്ണയൊഴിച്ചു വറുത്തു പൊടിച്ചു മാറ്റി വക്കുക.
ബാക്കിയുള്ള എണ്ണയിൽ കടുക് ഇട്ടു പൊട്ടിയാൽ വറ്റൽ മുളക് , കറിവേപ്പില , ഇഞ്ചി , വെളുത്തുള്ളി ചേർത്ത് വഴറ്റി വെളുത്തുള്ളി നന്നായി സോഫ്റ്റ് ആയാൽ തീ കുറച്ചു വച്ച് മഞ്ഞൾ പൊടി , മുളക് പൊടി , ഉലുവ , കായം ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് തീ ഓഫ് ചെയ്തതിനു ശേഷം വിനീഗർ ഒഴിച്ച് വീണ്ടും നന്നായി മിക്സ് ചെയ്യുക.








Saturday, June 02, 2018

നെയ്യപ്പം Neyyappam

നെയ്യപ്പം  Neyyappam


ആവശ്യമുള്ള സാധനങ്ങൾ

പച്ചരി രണ്ടു കപ്പ് 
ശർക്കര 250 ഗ്രാം
കറുത്ത എള്ള് ഒരു  ടീസ്പൂൺ
ഏലക്കാ പൊടി അര ടീസ്പൂൺ
ഉപ്പ് രണ്ടു നുള്ള്
നെയ്യ് രണ്ട് , തേങ്ങാക്കൊത്ത് , ഗോതമ്പ് പൊടി ടേബിൾസ്പൂൺ
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്

പാകം ചെയ്യുന്ന വിധം

അരി 4 മണിക്കൂർ കുതിർന്നശേഷം വെള്ളം വാരാൻ  വയ്ക്കുക. 
ശർക്കര പാവ് കാച്ചി അരിച്ചെടുക്കുക  അത് ചൂടാറാൻ വയ്ക്കുക. അരി ശർക്കര പാവ് ഉപയോഗിച്ച് ചെറിയ തരിയിൽ അരച്ചെടുക്കുക. ഉപ്പ് , എള്ള് , ഏലക്കായ ,ഗോതമ്പ് പൊടി എന്നിവ ഇതിലേക്കു ചേർത്ത് യോജിപ്പിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ വയ്ക്കേണ്ടതാണ്.8 മണിക്കൂർ  ഇത് അടച്ചു വെച്ച് ഉണ്ടാക്കുന്ന  സമയത്ത് നെയ്യിൽ വറുത്ത തേങ്ങക്കൊത്ത് മാവിൽ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക
ചൂടായ എണ്ണയിൽ ചെറിയ തീയിൽ ഒരു തവി മാവു ഒഴിച്ച് തനിയെ പൊന്തിവന്നതിനു ശേഷം മാത്രം മറിച്ചിടേണ്ടതാണ്.


Wednesday, May 30, 2018

ചക്ക കുരു പരിപ്പ് കുത്തി കാച്ചിയത് Chakka kuru Parippu Kuthi Kachiyathu

ചക്ക കുരു പരിപ്പ് കുത്തി കാച്ചിയത് Chakka kuru Parippu Kuthi Kachiyathu

ആവശ്യമുള്ള സാധനങ്ങൾ 

ചക്ക കുരു പത്തെണ്ണം തൊലി കളഞ്ഞു ചെറുതാക്കി നുറുക്കിയത് 
പരിപ്പ് കാൽ കപ്പ് 
കടുക് ഒരു ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒരു ടീസ്പൂൺ 
വറ്റൽമുളക് രണ്ടെണ്ണം 
കറിവേപ്പില രണ്ടു തണ്ട് 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

ചക്കക്കുരു കുറച്ചു നേരം വെള്ളത്തിലിട്ടു കുതിർന്ന ശേഷം പരിപ്പും ചേർത്ത്  ഒന്ന് വേവിച്ചെടുത്തു ഉപ്പ് , മഞ്ഞൾപൊടി ചേർത്ത് തിളച്ചാൽ മാറ്റി വക്കുക .
മറ്റൊരുപാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു  വറ്റൽമുളക് , കറിവേപ്പില ഇട്ടു വഴറ്റി മുളകുപൊടി ചേർത്ത് വീണ്ടും വഴറ്റി വേവിച്ച ചക്കക്കുരു കറി ഇതിലേക്ക് ചേർത്ത് ഇളക്കുക.




Sunday, May 27, 2018

കക്ക ഫ്രൈ Kakka Fry

കക്ക ഫ്രൈ  Kakka Fry

ആവശ്യമുള്ള സാധനങ്ങൾ 

കക്ക അര കിലോ 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് ഏഴെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു വലിയ കഷ്ണം ചതച്ചത് 
വെളുത്തുള്ളി എട്ടല്ലി ചതച്ചത് 
വേപ്പില മൂന്ന് തണ്ട് 
മുളക് പൊടി ഒരു ടീസ്പൂൺ 
മല്ലിപൊടി ഒരു ടേബിൾസ്പൂൺ 
മഞ്ഞൾപൊടി അര ടീസ്പൂൺ 
വെളിച്ചെണ്ണ ആറു ടേബിൾസ്പൂൺ 
തേങ്ങാ ചിരകിയത് അരമുറിയുടെ കാൽ ഭാഗം 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

നന്നായി കഴുകി വൃത്തിയാക്കിയ വെള്ളം വാർന്ന കക്ക പാനിലേക്കിട്ടു മൂന്ന് സ്പൂൺ വെളിച്ചെണ്ണ ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് കൈ കൊണ്ട് നന്നായി ഞെരടി ചേർത്ത് മൂടി വച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റു വേവിച്ചു മൂടി തുറന്നു മീഡിയം ഫളൈമിൽ  നന്നായി ഫ്രൈ ചെയ്തെടുത്തു മൊരിഞ്ഞു വന്നാൽ ബാക്കിയുള്ള എണ്ണ ഒഴിച്ച് ഡ്രൈ ആക്കി എടുക്കുക



Sunday, May 20, 2018

അവിയൽ Aviyal

അവിയൽ Aviyal

ആവശ്യമുള്ള സാധനങ്ങൾ 

കാരറ്റ് ,പച്ച കായ ഒരെണ്ണം 
ചേന , മത്തങ്ങാ ,വെള്ളരിക്ക ഒരു കഷ്ണം 
പച്ച പയർ , ബീൻസ് അഞ്ചു എണ്ണം 
പച്ചമുളക് നാലെണ്ണം 
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി അര , നല്ല ജീരകം ഒരു ടീസ്പൂൺ 
തേങ്ങാ ചെറുത് അരമുറി 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 
തൈര് മൂന്ന് ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പാനിൽ എന്ന ചൂടാക്കി ഒരേ നീളത്തിൽ അരിഞ്ഞ പച്ചക്കറികളെല്ലാം ,പച്ചമുളക്, മഞ്ഞൾ പൊടി ,ഉപ്പ്,   കുറച്ചു വേപ്പില ചേർത്ത് നല്ലപോലെ വഴറ്റി അടച്ചു വച്ച് ചെറിയ തീയിൽ വെള്ളമൊഴിക്കാതെ  വേവിച്ചു തൈര് നല്ലപോലെ അടിച്ചു ഒഴിച്ച് കൊടുത്തു മിക്സ് ചെയ്തു അഞ്ചു മിനിറ്റു വീണ്ടും അടച്ചു വേവിക്കുക.ഇതിലേക്ക് തേങ്ങയും നല്ല ജീരകം ചേർത്ത് ഒന്ന് മിക്സിയിൽ ചതച്ചെടുത്തു ചേർത്ത് നന്നായി മിക്സ് ചെയ്തു അഞ്ചു മിനിറ്റു വീണ്ടും അടച്ചു വേവിക്കുക തുറന്നു ഒന്നുകൂടി യോജിപ്പിച്ച ശേഷം മുകളിൽ വേപ്പില വിതറി പച്ച വെളിച്ചെണ്ണ ഒഴിച്ച് 5മിനിറ്റ് കൂടി അടച്ചു വെച്ച ശേഷം തീ ഓഫ്‌ ചെയ്യാവുന്നതാണ്. 



Sunday, May 13, 2018

കാളൻ Kaalan

കാളൻ Kaalan
ആവശ്യമുള്ള സാധനങ്ങൾ 

തൈര് രണ്ടു കപ്പ് 
പച്ച കായ രണ്ടെണ്ണം തൊലി കളഞ്ഞത് 
മഞ്ഞൾപൊടി അര ടീസ്പൂൺ 
കുരുമുളകുപൊടി ഒന്നര ടീസ്പൂൺ 
തേങ്ങ അരമുറിയുടെ മുക്കാൽ ഭാഗം ചിരകിയത് 
നല്ലജീരകം അര ടീസ്പൂൺ 
വെളിച്ചെണ്ണ നാലു ടേബിൾസ്പൂൺ 
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ 
വറ്റൽമുളക് രണ്ടെണ്ണം 
ഉലുവ ഒരു ടീസ്പൂൺ 
നെയ്യ് ഒരു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

തേങ്ങ , നല്ലജീരകം , വെള്ളം ചേർത്ത് ഒന്ന് അരച്ചെടുക്കുക (മഷിപോലെ ആകേണ്ട)

കായ കനത്തിൽ കട്ടിയിൽ മുറിച്ചെടുത്തു മഞ്ഞൾപൊടി , കുരുമുളകുപൊടി , ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി വേവിക്കുക നന്നായി വെന്തു വന്നാൽ  ഇതിലേക്ക് തൈര് ഒന്ന് മിക്സിയിൽ അടിച്ചതിനു ശേഷം ഒഴിച്ച് മിക്സ് ചെയ്തു തുർച്ചയായി ഇളക്കി കൊണ്ടിരിക്കുക നന്നായി തിളച്ചു കുറുകി വന്നാൽ തേങ്ങയുടെ അരപ്പു ചേർത്ത് നന്നയി ഇളക്കി യോജിപ്പിച്ചു വീണ്ടും തിളച്ചു കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്തു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു  വറ്റൽമുളക് ,ഉലുവ , വേപ്പില ഉപയോഗിച്ച് താളിക്കുക ശേഷം നെയ്യ് ഒഴിച്ച് മിക്സ് ചെയ്തു വിളമ്പുക. 

Wednesday, May 09, 2018

വിഷു കട്ട Vishu Katta

വിഷു കട്ട  Vishu Katta
ആവശ്യമുള്ള സാധനങ്ങൾ 

ഒണക്കല്ലരി ഒരു ഗ്ലാസ് 
നല്ല ജീരകം ഒരു ടീസ്പൂൺ 
തേങ്ങയുടെ ഒന്നാം പാൽ നാലു ടേബിൾസ്പൂൺ 
തേങ്ങയുടെ രണ്ടാം പാൽ അരി വേവാൻ ആവശ്യമായത്
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

തേങ്ങയുടെ രണ്ടാം പാലിൽ അരിയിട്ട് നന്നായി വേവിച്ചെടുത്തു മുക്കാൽ ടീസ്പൂൺ ജീരകം , ഉപ്പ് ചേർത്ത് നന്നായി കട്ടി ആവുന്നത് വരെ ഇളക്കി തീ ഓഫ് ആക്കി ഒരു വാഴയിലയിൽ കനത്തിൽ പരത്തിയെടുത്തു
തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് കൊടുക്കുക അതിനുശേഷം ബാക്കിയുള്ള ജീരകം വിതറിക്കൊടുത്തു സെറ്റ് ആയതിനു ശേഷം വിളമ്പാവുന്നതാണ് 


Monday, April 30, 2018

അച്ചപ്പം Achappam

അച്ചപ്പം Achappam

ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി ഒരു കപ്പ് 
പഞ്ചസാര അര കപ്പ് 
തേങ്ങയുടെ ഒന്നാം പാൽ
കരിം ജീരകം അര ടീസ്പൂൺ 
ഉപ്പ് ഒരു നുള്ള് 
മുട്ട ഒരെണ്ണം 
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

രണ്ടു മണിക്കൂർ കുതർത്തി വെള്ളം വാർന്ന അരിയിലേക്കു അരിയുടെ ലെവലിൽ തേങ്ങാ പാൽ ചേർത്ത് മിക്സിയിൽ  ഒന്ന് അരഞ്ഞു വന്നാൽ മുട്ടചേർത്തു വീണ്ടും നന്നായി ദോശമാവിനേക്കാൾ കുറച്ച് ലൂസായ പാകത്തിൽ അരച്ച് ഒരു പാത്രത്തിലേക്കു പകർത്തി ഇതിലേക്ക് കരിം ജീരകം , ഉപ്പ് ചേർത്തു ഒരു മണിക്കൂർ വച്ച് അച്ചപ്പതിന്റെ അച്ചു ഉപയോഗിച്ച് എണ്ണയിൽ വറുത്തെടുക്കുക.

വറുക്കുവാൻ എണ്ണ ചൂടാക്കുമ്പോൾ അച്ചപ്പതിന്റെ അച്ചു എണ്ണയിൽ മുഴുവനായും മുക്കിവച്ചു അച്ചിന്റെ മുക്കാൽ ഭാഗം മാത്രം ബാറ്റെർ മുക്കി വറുത്തെടുക്കേണ്ടതാണ് .ആദ്യത്തെ രണ്ടുമൂന്നെണ്ണം കത്തി ഉപയോഗിച്ച് വേർപെടുത്തേണ്ടി വരും.  



Monday, April 09, 2018

എഗ്ഗ് കറി Egg Curry

എഗ്ഗ് കറി   Egg Curry

ആവശ്യമുള്ള സാധനങ്ങൾ 

മുട്ട നാലെണ്ണം പുഴുങ്ങി നെടുകെ മുറിച്ചത് 
സവാള മൂന്നെണ്ണം വലുത് , ഇഞ്ചി ചെറിയ കഷ്ണം  , വെളുത്തുള്ളി അഞ്ചു അല്ലി , പച്ചമുളക്  നാലെണ്ണം  നീളത്തിൽ അരിഞ്ഞത്
തക്കാളി വലുത് ഒരെണ്ണം ചെറുതായി അരിഞ്ഞത്
വേപ്പില രണ്ടു തണ്ട്
മഞ്ഞൾപൊടി കാൽ , മുളകുപൊടി ഒരു  ,ഗരം മസാല അര  ടീസ്പൂൺ 
മല്ലി പൊടി ഒരു ടേബിൾസ്പൂൺ 
പെരും ജീരകം ഒരു ടീസ്പൂൺ 
പട്ട ഒരു കഷ്ണം 
ഗ്രാമ്പൂ  ,ഏലക്ക മൂന്നെണ്ണം  
തക്കോലം , വാഴനയില ഒരെണ്ണം 
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
അണ്ടിപ്പരിപ്പ് പേസ്റ് അല്ലെങ്കിൽ ഫ്രഷ് ക്രീം 3  ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ  ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ  ഇഞ്ചി  , വെളുത്തുള്ളി  , പച്ചമുളക് , വേപ്പില ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ മുളകുപൊടി , മഞ്ഞൾപൊടി  , മല്ലി  ,ഗരം മസാല  ചേർത്ത് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി യോജിച്ചു വന്നാൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് മസാലകളെല്ലാം ചേർന്ന് വരുമ്പോൾ മുട്ട ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ച വച്ച്  വേവിച്ചു വേണമെകിൽ അണ്ടിപ്പരിപ്പ് പേസ്റ് അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്ത് തീ ഓഫ് ചെയ്യുക.




Thursday, March 29, 2018

മസാല ദോശ Masala Dosa

മസാല ദോശ  Masala Dosa



ആവശ്യമുള്ള സാധനങ്ങൾ 

ദോശ ബാറ്റെർ അഞ്ചു ദോശക്കുള്ളത് 
ഉരുളകിഴങ്ങ് രണ്ടെണ്ണം വലുത് 
സവാള രണ്ടെണ്ണം വലുത് , പച്ചമുളക് അഞ്ചു എണ്ണം ,തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
ഇഞ്ചി ഒരുകഷ്ണം ചെറുതായി അരിഞ്ഞത് 
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
എണ്ണ നാലു ടേബിൾസ്പൂൺ 
കടുക് ഒരു ടീസ്പൂൺ 
ഉഴുന്ന് പരിപ്പ് ,കടല പരിപ്പ്  ഒരു ടേബിൾസ്പൂൺ 
പൊട്ടു കടല പൊടിച്ചത് രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
നെയ്യ് ആവശ്യത്തിന് .

തയ്യാറാകുന്ന വിധം 

ഉരുളക്കിഴങ്ങു വേവിച്ചു ഉടച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിയാൽ ഉഴുന്ന് പരിപ്പ് ,കടല പരിപ്പ് ചേർത്ത് നിറം മാറിയാൽ ഇഞ്ചി , പച്ചമുളക് ,വേപ്പില ,സവാള  ഇട്ടു നന്നായി വഴറ്റി സവാളയുടെ നിറം മാറിയാൽ അല്പം മഞ്ഞപ്പൊടി ചേർത്ത് വഴറ്റി തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ ഉരുളകിഴങ്ങ് , 
ഉപ്പ് ആവശ്യത്തിന്  ചേർത്ത് വഴറ്റിയതിനു ശേഷം കടലപ്പൊടി അല്പം വെള്ളം ചേർത്ത് മിക്സ് ആക്കി ഇതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക.
ചൂടായ പാനിൽ ദോശ പരത്തി അതിനു മുകളിൽ നെയ്യ് തേച്ചു ഈ മസാല മിക്സ് വച്ച് ഫോൾഡ് ചെയ്തെടുക്കുക.




Sunday, March 18, 2018

പാലപ്പം Palappam

പാലപ്പം Palappam 



ആവശ്യമുള്ള സാധനങ്ങൾ 

പൊന്നി പച്ചരി രണ്ട് , തേങ്ങാ ചിരകിയത് ഒന്ന് ,തേങ്ങാ ഒന്നാം പൽ ഒന്ന് ,ചോറ് ഒരു ഗ്ലാസ് 
ഈസ്റ് അര ,ഉപ്പ് കാൽ  ടീസ്പൂൺ 
പഞ്ചസാര നാലു ടേബിൾസ്പൂൺ 

തയ്യാറാകുന്ന വിധം
പച്ചരി 6മുതൽ 7മണിക്കൂർ വരെ കുതിരാൻ വയ്ക്കണം 
പച്ചരി , തേങ്ങാ ,ചോറ് ,ഈസ്റ് ,ഉപ്പ് , പഞ്ചസാര ചേർത്ത് നന്നായി  അരച്ചെടുത്തു 8 മണിക്കൂർ വച്ച്  പൊന്തിയതിനു ശേഷം തേങ്ങാപാൽ ചേർത്ത് ഇളക്കി 5 മണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനു ശേഷം അപ്പം ഉണ്ടാകാവുന്നതാണ് .




Monday, January 29, 2018

തൈര് വട Thyru Vada

തൈര് വട Thyru Vada


ആവശ്യമുള്ള സാധനങ്ങൾ 

വട മൂന്നെണ്ണം 
പച്ചമുളക് മൂന്നെണ്ണം 
പുതിനയില  അര കപ്പ് 
തൈര് ഒരു  കപ്പ് 
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് രണ്ടെണ്ണം 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ 
നല്ല ജീരകം അര ടീസ്പൂൺ 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

വട അല്പം ഉപ്പു ചേർത്ത്  വെള്ളത്തിൽ കുതിർത്തി പിഴിഞ്ഞ് വെള്ളം കളഞ്ഞു വക്കുക.ബൗളിൽ തൈര് കട്ട കളഞ്ഞു വക്കുക.
മിക്സിയിൽ പുതിന , പച്ചമുളക് ,നല്ലജീരകം ചേർത്ത് അരച്ചെടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് തൈരിലേക്കു ഒഴിക്കുക നല്ലവണ്ണം ചേർത്ത് വടയിലേക്കു ഒഴിച്ച് മുകളിൽ പാനിൽ എണ്ണ ചൂടാക്കി വേപ്പില ,കടുക് ,വറ്റൽ മുളക് ഉപയോഗിച്ച് താളിച്ചൊഴിക്കുക.




ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi

ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi



ആവശ്യമുള്ള സാധനങ്ങൾ 

ബീറ്റ്റൂട്ട് ചെറുത് ഒരെണ്ണം ഗ്രേറ്റ് ചെയ്തത് 
പച്ചമുളക് രണ്ടെണ്ണം സ്ലൈസ് ചെയ്തത് 
തൈര് ഒന്നര കപ്പ് 
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് രണ്ടെണ്ണം 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ബീറ്റ്റൂട്ട് അലപം വെള്ളവും , ഉപ്പും ,പച്ചമുളകും  ചേർത്ത് വേവിച്ചു വെള്ളം വറ്റിയതിനു ശേഷം മറ്റൊരു ബൗളിൽ നന്നായി ഉടച്ചു വച്ച തൈരിലേക്കു ചേർത്ത് യോജിപ്പിക്കുക.പാനിൽ എന്ന ചൂടാക്കി വേപ്പില ,കടുക് 'വറ്റൽ മുളക് ഉപയോഗിച്ച് താളിക്കുക.



Wednesday, January 10, 2018

ചേന ഫ്രൈ Chena(Yam) Fry 

ചേന ഫ്രൈ Chena(Yam) Fry


ആവശ്യമുള്ള സാധനങ്ങൾ 

ചേന നീളത്തിൽ കനം കുറച്ചു അരിഞ്ഞത് രണ്ടു കപ്പ് 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒന്നുമുതൽ ഒന്നര ടേബിൾസ്പൂൺ 
മല്ലിപൊടി ഒന്നു മുതൽ ഒന്നര ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 
വേപ്പില രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം 

ചേന ,മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി ,ഉപ്പ് അല്പം വെള്ളവും ചേർത്ത് കുഴച്ചു മസാല ചേനയുടെ മുകളിൽ പിടിക്കുന്ന രീതിൽ നന്നയി മിക്സ് ചെയ്തു അര മണിക്കൂർ വച്ചതിനുശേഷം പാനിൽ ശാലോ ഫ്രൈ ചെയ്തെടുക്കുക മൊരിഞ്ഞു തുടങ്ങിയാൽ വേപ്പില ചേർക്കുക . 



Tuesday, January 09, 2018

ചിക്കൻ വരട്ടിയത് Chicken Varattiyathu

ചിക്കൻ വരട്ടിയത്  Chicken Varattiyathu 


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ മുക്കാൽ കിലോ 
വെളുത്തുള്ളി ഒരു കുടം ,ഇഞ്ചി ഒരു വലിയ കഷ്ണം ചതച്ചത് 
സവാള ഒരെണ്ണം വലുത് നീളത്തിൽ  അരിഞ്ഞത്
പച്ചമുളക് അഞ്ചോ ആറോ എണ്ണം
വേപ്പില മൂന്ന് തണ്ട്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
കുരുമുളക് ഒന്ന് മുതൽ  ഒന്നര ടേബിൾസ്പൂൺ 
നല്ല ജീരകം ഒന്നര ടേബിൾസ്പൂൺ 
മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് , വെളിച്ചെണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

കുരുമുളക് ,നല്ല ജീരകം,മല്ലിപൊടി അല്പം വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ,ഇഞ്ചി ,സവാള ,പച്ചമുളക് ഇട്ട് നന്നായി വഴറ്റി വേപ്പില ചേർത്ത് വീണ്ടും വഴറ്റി ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു അരപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു അടച്ചു വച്ച് ചിക്കൻ നന്നായി വേവിച്ചെടുക്കുക വെന്തു കഴിഞ്ഞാൽ തുറന്നു വച്ച് നന്നയി ഡ്രൈ ആക്കിയെടുക്കുക അവസാനം അല്പം വെളിച്ചെണ്ണയൊഴിച്ചു നന്നായി വരട്ടിയെടുക്കുക.




Sunday, December 10, 2017

നത്തോലി വറ്റിച്ചത് Natholi Vattichathu

നത്തോലി വറ്റിച്ചത്  Natholi Vattichathu 


ആവശ്യമുള്ള സാധനങ്ങൾ 

നത്തോലി അര കിലോ 
തക്കാളി രണ്ടെണ്ണം 
പച്ചമുളക് മൂന്നെണ്ണം 
ചുവന്നുള്ളി എട്ടെണ്ണം 
വേപ്പില രണ്ടു തണ്ട്
മഞ്ഞപ്പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ 
മല്ലിപൊടി ഒരു ടീസ്പൂൺ 
പുളി ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ ആവശ്യത്തിന് 
ഇഞ്ചി ഒരു ചെറിയ കഷ്ണം 

തയ്യാറാക്കുന്ന വിധം 

ചട്ടിയിൽ വേപ്പില ചുവന്നുള്ളി ഇഞ്ചി ചതച്ചത് ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണയും ചേർത്ത് നല്ലവണ്ണം കൈ കൊണ്ട് ഞെരടി ഇതിലേക്ക് തക്കാളി അരിഞ്ഞത് മഞ്ഞപ്പൊടി മുളകുപൊടി മല്ലിപൊടി ചേർത്ത് വീണ്ടും നന്നായി ഞെരടി യോജിപ്പിച്ചു പുളിപിഴിഞ്ഞ വെള്ളവും ആവശ്യമെങ്കിൽ മാത്രം കൂടുതൽ വെള്ളം ചേർത്ത് തിളപ്പിക്കുക.വറ്റിത്തുടങ്ങിയാൽ കഴുകി വച്ച മീൻ ഇട്ടു 10 മിനിറ്റു വേവിച്ചു തീ ഓഫ് ചെയ്തു മുകളിലായി പച്ച വെളിച്ചെണ്ണ അല്പം ഒഴിച്ച് കൊടുക്കുക.





Tuesday, December 05, 2017

പച്ച മാങ്ങാ കറി Pacha Manga Curry

പച്ച മാങ്ങാ കറി Pacha Manga Curry


ആവശ്യമുള്ള സാധനങ്ങൾ 

പച്ച മാങ്ങ ഒരെണ്ണം 
തേങ്ങയുടെ  ഒന്നാം പാൽ കാൽ കപ്പ് രണ്ടാം പാൽ രണ്ടു കപ്പ് 
ചുവന്നുള്ളി പത്തെണ്ണം 
ഇഞ്ചി ഒരു ചെറിയ കഷ്ണം 
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒരു ടേബിൾസ്പൂൺ 
മല്ലിപൊടി ഒന്നര മുതൽ രണ്ടു ടേബിൾസ്പൂൺ 
ഉലുവ ഒരു നുള്ള്
പച്ച മുളക് മൂന്നെണ്ണം 
വെളിച്ചെണ്ണ മൂന്ന് ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 


പാത്രത്തിൽ എട്ടു ചുവന്നുള്ളി അരിഞ്ഞത് പച്ചമുളക് നെടുകെ കീറിയത് വേപ്പില ഇഞ്ചി ചതച്ചത് മുളകുപൊടി മല്ലിപൊടി മഞ്ഞൾപൊടി ഉപ്പ് അല്പം വെളിച്ചെണ്ണ ചേർത്ത് കൈ കൊണ്ട് നന്നായി ഞെരടി രണ്ടാം പാലും ആവശ്യത്തിന് വെള്ളവും ചേർത്ത് അടപ്പത്തു വച്ച് നന്നായി തിളച്ചു വന്നാൽ നീളത്തിൽ അരിഞ്ഞ മാങ്ങ ചേർത്ത് കൊടുത്തു നന്നായി വെന്തു വറ്റി വരുമ്പോൾ തീ ഓഫ് ചെയ്തു  ഒന്നാം പാൽ ഒഴിച്ച് മിക്സ് ചെയ്യുക.

പാനിൽ എന്ന ചൂടാക്കി ബാക്കിയുള്ള ഉള്ളി നീളത്തിൽ അരിഞ്ഞു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഉലുവചേർത്തു താളിക്കുക.






Monday, December 04, 2017

കൊള്ളി ഇഷ്ടു Kolli (Tapioca) Ishttu

കൊള്ളി ഇഷ്ടു  Kolli (Tapioca) Ishttu 



ആവശ്യമുള്ള സാധനങ്ങൾ 

കൊള്ളി അര കിലോ 
തേങ്ങാ അരമുറി തേങ്ങയുടെ മുക്കാൽ ഭാഗം ചിരകിയത് 
നല്ല ജീരകം ഒരു ടീസ്പൂൺ 
പച്ചമുളക് നാലെണ്ണം 
വേപ്പില രണ്ടു തണ്ട് 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കൊള്ളി കൊത്തിയെടുത്തു വെള്ളത്തിൽ വേവിച്ചു ഊറ്റിയെടുത്തു ചൂടായ വലിയ ഒരു പാനിൽ ഇടുക.ഇതിലേക്ക് തേങ്ങാ നല്ല ജീരകം പച്ചമുളക് ഉപ്പു നന്നായി അരച്ച് ചേർക്കുക ശേഷം വേപ്പില ചേർക്കുക.ഇതു നന്നായി ചൂടായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ ഓഫാക്കാവുന്നതാണ്.