ചിക്കൻ കാന്താരി Chicken Kanthari
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ 400 ഗ്രാം
ചുമന്നുള്ളി 25 എണ്ണം , ഇഞ്ചി ഒരു കഷ്ണം , വെളുത്തുള്ളി ആറു വലിയ അല്ലി ,കാന്താരി 25 എണ്ണം ചതച്ചത്
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ , ഗരം മസാല അര ,കുരുമുളകുപൊടി അര ടീസ്പൂൺ
മല്ലി പൊടി രണ്ടു ടേബിൾസ്പൂൺ
പേരും ജീരകം അര ടീസ്പൂൺ
തേങ്ങാ പാല് മുക്കാൽ ഗ്ലാസ്
ഉപ്പ് , വേപ്പില , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചൂടായ പാനിൽ എണ്ണയൊഴിച്ചു പേരും ജീരകം ചേർത്ത് പൊട്ടിയാൽ ചുമന്നുള്ളി ചേർത്ത് വഴറ്റി നിറം മാറിയാൽ ഇഞ്ചി , വെളുത്തുള്ളി , കാന്താരി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മല്ലി പൊടി ചേർത്ത് ഇളക്കി തക്കാളി ചേർത്ത് നന്നായി കുഴഞ്ഞു വരുമ്പോൾ ചിക്കൻ , വേപ്പില , ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തേങ്ങാ പാൽ ചേർത്ത് മൂടിവച്ചു ചിക്കൻ വേവിച്ചെടുത്തു മുക്കാൽ വേവാകുമ്പോൾ തുറന്നു വച്ച് ഡ്രൈ ആക്കിയെടുക്കുക.ഡ്രൈ ആയി തുടങ്ങുമ്പോൾ ഗരം മസാല ,കുരുമുളകുപൊടി , വേപ്പില ചേർത്ത് കൊടുക്കുക.എരിവ് കൂടുതൽ വേണമെങ്കിൽ ഡ്രൈ ആകുമ്പോൾ കാന്താരി നെടുകെ കീറി ചേർത്ത് കൊടുക്കുക.
|
No comments:
Post a Comment