![]() |
കുബൂസ് എഗ്ഗ് മസാല Kuboos Egg Masala
ആവശ്യമുള്ള സാധനങ്ങൾ
കുബൂസ് ഒരെണ്ണം വലുത് , സവാള രണ്ടെണ്ണം ഇടത്തരം വെളുത്തുള്ളി നാലു വലിയ അല്ലി ,ഇഞ്ചി ഒരു ചെറിയ കഷ്ണം ,മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം ,തക്കാളി ഒരെണ്ണം വലുത് നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ , മുളക് പൊടി അര , മല്ലിപൊടി അര,ഗരം മസാല അര ,
ചിക്കൻ മസാല മുക്കാൽ ടീസ്പൂൺ
പേരും ജീരകം കാൽ ടീസ്പൂൺ
മുട്ട രണ്ടെണ്ണം
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എന്ന ചൂടാക്കി പേരും ജീരകം പൊട്ടിത്തുടങ്ങിയാൽ സവാള , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചേർത്ത് വഴറ്റി പച്ചമണം മാറി സവാള സോഫ്റ്റ് ആയാൽ പൊടികളെല്ലാം ചേർത്ത് രണ്ടു മിനിറ്റു വഴറ്റി തക്കാളി ചേർത്ത് തക്കാളി കുഴഞ്ഞു വന്നാൽ മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു ഖുബൂസും , മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ അഞ്ചുമിനിറ്റ് മൂടി വച്ച് തീ ഓഫ് ചെയ്യുക.
https://ponnunteadukkala.blogspot.com/2018/10/kuboos.html |
Monday, November 26, 2018
കുബൂസ് എഗ്ഗ് മസാല Kuboos Egg Masala
Subscribe to:
Post Comments (Atom)
No comments:
Post a Comment