ഗോപി പറാത്ത Gobi Paratha
ആവശ്യമുള്ള സാധങ്ങൾ
കോളിഫ്ലവർ ഒരെണ്ണം ചെറുത്
സവാള ഒരെണ്ണം ,പച്ചമുളക് ആറെണ്ണം ചെറുതായി അരിഞ്ഞത്
നല്ല ജീരകം , അയമോദകം കാൽ ടീസ്പൂൺ
ഗരം മസാല , ചാറ്റ് മസാല , ഡ്രൈ മംഗോ പൌഡർ അര ടീസ്പൂൺ
മുളകുപൊടി കാൽ ടീസ്പൂൺ
ചീസ് , നെയ്യ് ,ഉപ്പ് ആവശ്യത്തിന്
ഗോതമ്പു പൊടി രണ്ടു കപ്പ്
മല്ലിയില കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ഗോതമ്പു പൊടി , ഉപ്പ് ആവശ്യത്തിന് ചേർത്ത് ചെറിയ ചൂട് വെള്ളത്തിൽ കുഴച്ചെടുത്തു രണ്ടു ടീസ്പൂൺ നെയ്യ് ചേർത്ത് സോഫ്റ്റ് ആയുള്ള ഡോവ് തയ്യാറാക്കുക.
കഴുകി വെള്ളം വാർന്ന കോളിഫ്ലവർ ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തെടുത്തു ഒരു ബൗളിലേക്കിട്ടു , ഉപ്പ് ആവശ്യത്തിന് , സവാള , പച്ചമുളക് ,മല്ലിയില , നല്ല ജീരകം , അയമോദകം , പൊടികളെല്ലാം ചേർത്ത് നന്നയി കുഴച്ചെടുത്തു ഗ്രേറ്റ് ചെയ്ത ചീസ് ചേർത്ത് വീണ്ടും കുഴച്ചു വക്കുക.
കുഴച്ചെടുത്ത ഡോവിൽനിന്നും മീഡിയം സൈസ് ബോളെടുത്തു ചെറിയ വട്ടത്തിൽ പരത്തിയെടുത്തു ഉള്ളിൽ കോളിഫ്ലവർ മിക്സ് വച്ച് മോദകിന്റെ ഷെയ്പ്പിൽ ആക്കി കവർ ചെയ്തു പൊടിയിട്ട് വീണ്ടും
പൊട്ടാതെ പരത്തിയെടുത്തു ചുട്ടെടുക്കുമ്പോൾ രണ്ടു ഭാഗവും നെയ്യ് തടവി തവയിൽ ചുട്ടെടുക്കുക.
|
No comments:
Post a Comment