ബട്ടർ ചിക്കൻ Butter Chicken
ആവശ്യമുള്ള സാധനങ്ങൾ
എല്ലില്ലാത്ത ചിക്കൻ 600 ഗ്രാം
തൈര് ,മുളകുപൊടി രണ്ടു ടേബിൾസ്പൂൺ
നല്ല ജീരക പൊടി രണ്ടു ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഗരം മസാല രണ്ടു ടീസ്പൂൺ
പട്ട ഒരു കഷ്ണം
ഏലക്ക രണ്ടെണ്ണം
ഗ്രാമ്പൂ മൂന്നെണ്ണം
കശുവണ്ടി പരിപ്പ് പത്തെണ്ണം
തക്കാളി മൂന്നെണ്ണം ഇടത്തരം
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് രണ്ടു ടീസ്പൂൺ
ബട്ടർ മൂന്നര ടേബിൾസ്പൂൺ
കസ്തൂരി മേത്തി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറക്കുന്ന വിധം
ഒരു ബൗളിൽ തൈര് , ഒരു ടേബിൾസ്പൂൺ മുളകുപൊടി , ഒരു ടീസ്പൂൺ നല്ല ജീരക പൊടി , മഞ്ഞൾ പൊടി ,ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ് , ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് ,മൂന്ന് ടേബിൾസ്പൂൺ ബട്ടർ , ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചിക്കൻ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്തു ഒരു മണിക്കൂർ മാരിനേറ്റു ചെയ്തു വക്കുക.
ചൂടായ പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് അരിഞ്ഞ തക്കാളി , അണ്ടിപ്പരിപ്പ് ചേർത്ത് നന്നായി വഴി തക്കാളി ഉടഞ്ഞു വന്നാൽ തീ ഓഫ് ചെയ്തു മിക്സിയിൽ അരച്ചെടുക്കുക.
പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് ചിക്കൻ ചേർത്ത് ശാലോ ഫ്രൈ ചെയ്തെടുക്കുക
പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് പട്ട , ഗ്രാമ്പൂ ,ഏലക്ക , സവാള ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറിയാൽ ബാക്കിയുള്ള ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ അരച്ച തക്കാളി മിക്സ് ചേർത്ത് വഴറ്റി ബാക്കിയുള്ള മസാല പൊടികളെല്ലാം ചേർത്ത് വഴറ്റി അഞ്ചു മിനിട്ടു മൂടി വച്ച് വേവിച്ചു തുറന്നു ഫ്രൈ ചെയ്ത ചിക്കൻ ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി യോജിപ്പിച്ചു അഞ്ചു മിനിട്ടു കൂടെ മൂടിവെച്ച് വേവിച്ചു തുറന്നു കസ്തൂരി മേത്തി കൈ കൊണ്ട് പൊടിച്ചു മുകളിൽ വിതറി ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് തീ ഓഫ് ചെയ്യുക.
|
No comments:
Post a Comment