ചെമ്മീൻ തോരൻ Chemmeen Thoran
ആവശ്യമുള്ള സാധനങ്ങൾ
ചെമ്മീൻ 300 ഗ്രാം
കടുക് ഒരു ടീസ്പൂൺ
വറ്റൽ മുളക് അഞ്ചെണ്ണം
പച്ചമുളക് ആറെണ്ണം
വെളുത്തുള്ളി അഞ്ചു വലിയ അല്ലി
ചുവന്നുളി 12 എണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷ്ണം
കറിവേപ്പില ഒരു വലിയ തണ്ട്
മഞ്ഞൾ പൊടി അര , മുളകുപൊടി ഒന്ന് , കുരുമുളക് പൊടി അര ടീസ്പൂൺ
തേങ്ങാ അരമുറിയുടെ പകുതി ചിരകിയത്
പെരും ജീരകം ഒരു ടീസ്പൂൺ
ഓയിൽ , ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
തേങ്ങാ , പെരും ജീരകം, മൂന്ന് വറ്റൽ മുളക് ,നാലു പച്ചമുളക് , രണ്ടു വെളുത്തുള്ളി ചേർത്ത് ചതച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളക് , വേപ്പില ചേർത്ത് വഴറ്റി ചുവന്നുള്ളി , നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക് ചേർത്ത് നന്നായി വഴറ്റി മഞ്ഞൾപൊടി , മുളകുപൊടി ,ചെറുതായി അരിഞ്ഞ ചെമ്മീൻ , ആവശ്യത്തിന് ഉപ്പ് , വെള്ളം ചേർത്ത് അഞ്ചു മിനിട്ടു അടച്ചു വച്ച് വേവിച്ചു തുറന്നു ചതച്ചു വച്ച മിക്സ് ചേർത്ത് നന്നായി വഴറ്റി കുരുമുളകുപൊടി ചേർത്ത് യോജിപ്പിച്ചു ഡ്രൈ ആക്കിയെടുക്കുക.
|
No comments:
Post a Comment