ആലൂ പക്കോഡ കടി Aloo Pakora Kadhi
ആവശ്യമുള്ള സാധനങ്ങൾ
പക്കോഡ :-
ഉരുളകിഴങ്ങ് രണ്ടു വലുത് ,സവാള ഒരെണ്ണം ,പച്ചമുളക് മൂന്നെണ്ണം ചെറുതായി അറിഞ്ഞത്
കടല മാവ് അഞ്ചു ടേബിൾസ്പൂൺ
നല്ല ജീരകം , മുളകുപൊടി ,മുഴുവൻ മല്ലി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് ഓയിൽ വറുക്കുവാൻ ആവശ്യമായത്
ഗ്രേവിക്ക് :-
നല്ല ജീരകം ഒരു ടീസ്പൂൺ
ഉണക്ക മുളക് നാലെണ്ണം
പച്ചമുളക് നാലെണ്ണം , ഇഞ്ചി ഒരു ടേബിൾസ്പൂൺ , വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
കടലപ്പൊടി മൂന്ന് ടേബിൾസ്പൂൺ
മുളകുപൊടി രണ്ടു ,മഞ്ഞൾ പൊടി ഒന്ന് ടീസ്പൂൺ
ഉലുവ ഒരു നുള്ള്
തൈര് രണ്ടു കപ്പ്
ഉപ്പ് , ഓയിൽ ആവശ്യത്തിന്
താളിക്കാൻ :-
നല്ല ജീരകം ഒരു ടീസ്പൂൺ
ഉണക്ക മുളക് മൂന്നെണ്ണം
മുളകുപൊടി അര ടീസ്പൂൺ
ഓയിൽ ആവശ്യത്തിന്
മല്ലിയില കാൽ കപ്പ് അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
പക്കോഡ :-
ചേരുവളെല്ലാം കൂടെ ഒരു ബൗളിലേക്കിട്ടു അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്തു ഒരു സ്പൂൺ കൊണ്ട് കോരി കുറേശ്ശെ തിളച്ച എണ്ണയിൽ വറുത്തെടുക്കുക.
ഗ്രേവി :-
ഒരു ബൗളിൽ കടലപ്പൊടി , മുളകുപൊടി ,മഞ്ഞൾ പൊടി ,തൈര് രണ്ടു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക .
പാനിൽ എന്ന ചൂടാക്കി ഉലുവ , നല്ല ജീരകം , ഉണക്ക മുളക് , ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് ചേർത്ത്
നന്നായി വഴറ്റി തൈരിന്റെ മിക്സ് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറിയ തീയിൽ നന്നായി തിളപ്പിച്ച് തിക്ക് ആകുന്നതിനു മുൻപേ തയാറാക്കിയ പക്കോഡ ചേർത്ത് രണ്ടു മൂന്ന് മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യുക.
പാനിൽ എന്ന ചൂടാക്കി നല്ല ജീരകം , ഉണക്ക മുളക് , മുളക് പൊടി ചേർത്ത് താളി ച്ചൊഴുകുക മുകളിൽ മല്ലിയില വിതറിക്കൊടുക്കുക.
|
No comments:
Post a Comment