Monday, November 05, 2018

ഇൻസ്റ്റൻറ് ജിലേബി Instent Jalebi


ഇൻസ്റ്റൻറ് ജിലേബി  Instent Jalebi

ആവശ്യമുള്ള സാധനങ്ങൾ 

മൈദ ഒരു കപ്പ് 
ഉഴുന്ന് പൊടിച്ചത് നാലു ടേബിൾസ്പൂൺ 
ഷുഗർ 500 ഗ്രാം
വെള്ളം ഒരു കപ്പ് 
ബേക്കിംഗ് സോഡാ / ഇനോ ഒന്നര ടീസ്പൂൺ 
നെയ്യ് 20 ഗ്രാം 
ഓയിൽ വറുക്കാൻ ആവശ്യമായത് 
സാഫ്രോൺ 7 - 8 എണ്ണം 
മഞ്ഞ ഫുഡ് കളർ 4 - 5 ഡ്രോപ്പ് 

തയ്യാറാക്കുന്ന വിധം 

പാനിൽ ഷുഗർ , വെള്ളം ചേർത്ത് നന്നായി തിളപ്പിച്ചു സാഫ്രോൺ ,മഞ്ഞ ഫുഡ് കളർ ചേർത്ത് ഒരു നൂൽ പരുവം ആവുന്നതിനു മുൻപായി തീ ഓഫ് ചെയ്തു മാറ്റിവെക്കുക.

ബൗളിൽ മൈദ അരിച്ചെടുത്ത ഉഴുന്ന് പൊടി , ഇനോ , നെയ്യ് ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തു കുറേശ്ശേ വെള്ളം ചേർത്ത് നന്നായി കുഴച്ചു കൈ കൊണ്ട് ഒഴിക്കുമ്പോൾ തുടർച്ചയായി വീഴുന്ന പരുവത്തിൽ പൈപ്പിങ് ബാഗിലേക്കിട്ടു ചൂടായ എണ്ണയിൽ ചുറ്റിച്ചു മൊരിഞ്ഞു വന്നാൽ നിറം മാറുന്നതിനു മുൻപ് കോരിയെടുത്തു ഷുഗർ സിറപ്പിലേക്കിട്ടു 2 - 3 മിനിറ്റിനു ശേഷം പുറത്തെടുത്തു കഴിക്കാവുന്നതാണ്. 






No comments:

Post a Comment