സിംപിൾ കേരള പൊറോട്ട simple Kerala parotta
ആവശ്യമുള്ള സാധനങ്ങൾ
മൈദ രണ്ടു കപ്പ് പഞ്ചസാര ഒരു ടേബിൾസ്പൂൺ ഉപ്പ് ആവശ്യത്തിന് നെയ്യ് രണ്ടു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ വെള്ളം അര മുതൽ മുക്കാൽ കപ്പ് വരെ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തു വക്കുക .സൺഫ്ലവർ ഓയിൽ നെയ്യ് മിക്സ് ചെയ്തു വക്കുക.ഒരു വലിയ പാത്രത്തിൽ മൈദ ഇട്ടു മിക്സ് ചെയ്ത വെള്ളമൊഴിച്ചു മിക്സ് ചെയ്തു 15 മിനിറ്റു മൂടി വക്കുക.ശേഷം മൂടി തുറന്നു ചെറിയ ഉരുളയാക്കി എടുത്തു കനം കുറച്ചു പരത്തി എടുക്കുക.സാരിയുടെ ഞൊറി ഇടുന്ന രീതിയിൽ നീളത്തിൽ മടക്കിയെടുത്തു റൌണ്ട് ആയി റോൾ ചെയ്തെടുക്കുക.ഉള്ളം കൈ വച്ച് നന്നായി അമർത്തി വട്ടത്തിൽ നന്നായി കനം കുറച്ചു പരത്തിയെടുക്കുക.
പാനിൽ ചുട്ടെടുക്കുമ്പോൾ ഇരുവശത്തും ചെറുതായി ഓയിൽ തടവേണ്ടതാണ് .എല്ലാം ചുട്ടെടുത്തതിന് ശേഷം ഒരുമിച്ചുവച്ചു സൈഡിൽ നിന്ന് കൈ കൊട്ടുന്ന രീതിൽ അടിച്ചു സോഫ്റ്റ് ആക്കി എടുക്കുക. |
No comments:
Post a Comment