എഗ്ഗ് കീമ Egg keema
ആവശ്യമുള്ള സാധനങ്ങൾ
മുട്ട മൂന്നെണ്ണം തക്കാളി രണ്ടെണ്ണം ചെറുതായി അരിഞ്ഞത് സവാള വലുത് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മുളകുപൊടി രണ്ടു ടീസ്പൂൺ മല്ലിപൊടി രണ്ടര ടീസ്പൂൺ പട്ട ചെറിയ കഷ്ണം ഗ്രാമ്പൂ മൂന്നെണ്ണം ഏലക്ക മൂന്നെണ്ണം തക്കോലം ഒരെണ്ണം വാഴനയില ഒരെണ്ണം ഉപ്പു ,എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി ഗ്രേറ്റ് ചെയ്തു വക്കുക.പാനിൽ എണ്ണ ചൂടായ ശേഷം അതിലേക്കു പട്ട ഗ്രാമ്പൂ ഏലക്ക തക്കോലം വാഴനയിലയും സവാളയും ചേർത്ത് നല്ല പോലെ വഴറ്റുക.നിറം മാറിത്തുടങ്ങിയാൽ അതിലേക്കു തക്കാളി ചേർത്ത് നന്നായി ഉടഞ്ഞു ചേർന്ന ശേഷം മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക.എല്ലാം ചേർന്ന് നന്നായി കുഴമ്പു രൂപത്തിലായാൽ മുട്ട ഗ്രീറ്റ് ചെയ്തത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അല്പം വെള്ളം ചേർത്ത് മൂടി വച്ച് അഞ്ചു മിനിറ്റു വേവിക്കുക.
|
No comments:
Post a Comment