സ്മൈലി പൊട്ടറ്റോ Smiley Potato
ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ് രണ്ടെണ്ണം ബ്രെഡ് പൊടി കാൽ കപ്പ് കോൺ ഫ്ലോർ രണ്ടു ടേബിൾസ്പൂൺ മുളകുപൊടി ഒരു ടേബിൾസ്പൂൺ ഉപ്പ് ആവിശ്യത്തിന് എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങിലേക്കു ബ്രെഡ് പൊടി കോൺ ഫ്ലോർ മുളകുപൊടി ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചപ്പാത്തിക്ക് മാവു കുഴക്കുന്ന പോലെ നല്ലവണ്ണം കുഴച്ചു ഉരുളയാക്കി എടുക്കുക.അര മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ചശേഷം പരത്തി സ്‌മൈലിയുടെ രൂപത്തിൽ കട്ട് ചെയ്തു എണ്ണയിൽ വറുത്തെടുക്കുക.
|
No comments:
Post a Comment