സെഷ്വാൻ സോസ് Schezwan Sauce
ആവശ്യമുള്ള സാധനങ്ങൾ
വെളുത്തുള്ളി അരിഞ്ഞത് കാൽ കപ്പ്
ഇഞ്ചി അരിഞ്ഞത് കാൽ കപ്പ്
വറ്റൽ മുളക് അരച്ചത് ഒരു കപ്പ്
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ
വിനീഗർ രണ്ടു ടേബിൾസ്പൂൺ
ഉപ്പു ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പാനിൽ എണ്ണ ചൂടായ ശേഷം വെളുത്തുള്ളി ഇഞ്ചി ഇട്ടു നന്നായി വഴറ്റി നിറം മാറിത്തുടങ്ങിയാൽ അരച്ച് വച്ച മുളകും അല്പം വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചു മൂടി വച്ച് 15 മിനിട്ടു നന്നായിവേവിച്ചെടുത്തു ഉപ്പു ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റി ഒന്ന് ഡ്രൈ ആക്കി എടുക്കുക
ശേഷം വിനീഗർ ഒഴിച്ച് മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക.
|
No comments:
Post a Comment