ലെമൺ റൈസ് Lemon Rice
ആവശ്യമുള്ള സാധനങ്ങൾ
ജീരകശാല അരി ഒരു കപ്പ് ചെറുനാരങ്ങാ മൂന്നെണ്ണം വലുത് മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത് പച്ചമുളക് മൂന്നെണ്ണം നെടുകെ കീറിയത് വേപ്പില രണ്ടു തണ്ട് കടുക് ഒരു ടീസ്പൂൺ കപ്പലണ്ടി രണ്ടു ടേബിൾസ്പൂൺ കായം പൊടിച്ചത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഉപ്പ് സൺഫ്ലവർ ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി വേവിച്ചു ചൂടാറാൻ വക്കുക.ഒരു പാത്രത്തിൽ ചെറുനാരങ്ങാ നീര് മല്ലിയില പച്ചമുളക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഞെരടി വക്കുക.പാനിൽ എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടി തുടങ്ങിയാൽ കപ്പലണ്ടി ചേർത്ത് മൊരിഞ്ഞു വരുമ്പോൾ വേപ്പില ചേർക്കുക ശേഷം നാരങ്ങാ നീരിന്റെ കൂട്ട് ഒഴിക്കുക നന്നായി തിളച്ചാൽ ആവശ്യത്തിന് മഞ്ഞൾ പൊടി ഉപ്പും കായം പൊടിച്ചതും ചേർത്ത് ഒന്ന് കുറുകി വരുമ്പോൾ വേവിച്ചു വച്ച അരി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക
|
No comments:
Post a Comment