ബോണ്ട Bonda
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി ഒരു കപ്പ് ചെറു പഴം ഒരെണ്ണം ശർക്കര ഒരു വലിയ അച്ച് ബേക്കിംഗ് സോഡാ ഒരു നുള്ള് ഉപ്പ് ഒരു നുള്ള് ഏലക്ക പൊടി അര ടീസ്പൂൺ വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് പാനി തയ്യാറകുക .ഒരു ബൗളിൽ ഗോതമ്പു പൊടി ശർക്കര ബേക്കിംഗ് സോഡാ ഉപ്പ് ഏലക്ക പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക.പഴം അല്പം പാനി ഒഴിച്ച് അടിച്ചെടുത്തു മിക്സിലേക്കു ചേർത്ത് ബാക്കിയുള്ള പാനി ആവശ്യത്തിന് ചേർത്ത് നല്ല കട്ടിയിൽ കൈ കൊണ്ട് എടുത്തു ഇടാൻ പാകത്തിൽ കൊഴച്ചെടുക്കുക.കൈ വെള്ളത്തിൽ മുക്കി ബാറ്റർ എടുത്തു തിളച്ച എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കുക.
|
No comments:
Post a Comment