എഗ്ഗ് പേപ്പർ ഫ്രൈ Egg pepper Fry
ആവശ്യമുള്ള സാധനങ്ങൾ
മുട്ട രണ്ടെണ്ണം സവാള രണ്ടെണ്ണം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് വേപ്പില ഒരു തണ്ട് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മല്ലിപൊടി ഒരു ടീസ്പൂൺ കുരുമുളക് പൊടി ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി ചെറുതായി അരിഞ്ഞെടുക്കുക.പാനിൽ എണ്ണ ചൂടായ ശേഷം സവാള പച്ചമുളക് വേപ്പില ചേർത്ത് നന്നായി വഴറ്റി എടുക്കുക.സവാള നല്ല ഗോൾഡൻ നിറമാകുമ്പോൾ അതിലേക്കു മഞ്ഞൾപൊടി മല്ലിപൊടി കുരുമുളക് പൊടി ചേർത്ത് പച്ചമണം മാറിയാൽ അല്പം വെള്ളം ചേർത്ത് മിക്സ് ആകുക ശേഷം അരിഞ്ഞു വച്ച മുട്ട ചേർത്ത് ഇളകി ഡ്രൈ ആക്കിയെടുക്കുക.
|
No comments:
Post a Comment