കപ്പ വട Kappa Vada Tapioca vada
ആവശ്യമുള്ള സാധനങ്ങൾ
കപ്പ ഗ്രേറ്റ് ചെയ്തത് ഒരു കപ്പ് സവാള ഒന്ന് ,ഇഞ്ചി ചെറിയ കഷ്ണം ,പച്ചമുളക് രണ്ടെണ്ണം,വേപ്പില ഒരു തണ്ട് ചെറുതായി അരിഞ്ഞത് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ആട്ട അല്ലേൽ മൈദ രണ്ടു ടേബിൾസ്പൂൺ ഉപ്പ് ആവിശ്യത്തിന് വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
കപ്പ കഴുകി നന്നായി പിഴിഞ്ഞെടുക്കുക ഇതിലേക്ക് സവാള ഇഞ്ചി പച്ചമുളക് വേപ്പില ഉപ്പും ചേർത്ത് നന്നായി ഞെരടി എടുക്കുക.ഇതിലേക്ക് മഞ്ഞൾ പൊടി മുളകുപൊടി ആട്ട അല്ലേൽ മൈദ ചേർത്ത് മിക്സ് ചെയ്തു വടയുടെ രൂപത്തിലാക്കി എണ്ണയിൽ വറുത്തെടുക്കുക. |
No comments:
Post a Comment