Showing posts with label അച്ചാർ. Show all posts
Showing posts with label അച്ചാർ. Show all posts

Monday, July 16, 2018

വെളുത്തുള്ളി അച്ചാർ Garlic Pickle

വെളുത്തുള്ളി അച്ചാർ  Garlic Pickle

ആവശ്യമുള്ള സാധനങ്ങൾ 

വെളുത്തുള്ളി 700 ഗ്രാം , ഇഞ്ചി രണ്ടു വലിയ കഷ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് പത്തെണ്ണം വട്ടത്തിൽ അരിഞ്ഞത് 
വറ്റൽ മുളക് പത്തെണ്ണം 
കടുക് ഒരു ടേബിൾസ്പൂൺ 
ഉലുവ ഒന്നര ടേബിൾസ്പൂൺ 
കായം പൊടിച്ചത്  ഒരു ടീസ്പൂൺ 
മുളകുപൊടി 3 - 4 ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ 
വിനീഗർ 6 - 7 ടേബിൾസ്പൂൺ 
നല്ലെണ്ണ 500 മില്ലി 
വേപ്പില , ഉപ്പ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം

ഉലുവ അല്പം എണ്ണയൊഴിച്ചു വറുത്തു പൊടിച്ചു മാറ്റി വക്കുക.
ബാക്കിയുള്ള എണ്ണയിൽ കടുക് ഇട്ടു പൊട്ടിയാൽ വറ്റൽ മുളക് , കറിവേപ്പില , ഇഞ്ചി , വെളുത്തുള്ളി ചേർത്ത് വഴറ്റി വെളുത്തുള്ളി നന്നായി സോഫ്റ്റ് ആയാൽ തീ കുറച്ചു വച്ച് മഞ്ഞൾ പൊടി , മുളക് പൊടി , ഉലുവ , കായം ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് തീ ഓഫ് ചെയ്തതിനു ശേഷം വിനീഗർ ഒഴിച്ച് വീണ്ടും നന്നായി മിക്സ് ചെയ്യുക.








Monday, October 16, 2017

ചെറുനാരങ്ങാ അച്ചാർ Lime Pickle

ചെറുനാരങ്ങാ അച്ചാർ  Lime Pickle

ആവശ്യമുള്ള സാധനങ്ങൾ 

ചെറുനാരങ്ങാ ഒരു കിലോ 
വെളുത്തുള്ളി രണ്ടു ഉണ്ട നീളത്തിൽ അരിഞ്ഞത് 
ഇഞ്ചി ഒരു വലിയ കഷ്ണം നീളത്തിൽ അരിഞ്ഞത് 
കറിവേപ്പില ആറു തണ്ടു 
ഉപ്പ് ആവിശ്യത്തിന്  
നല്ലെണ്ണ 750  മില്ലി 
വിനാഗിരി നാലു മുതൽ അഞ്ചു ടേബിൾസ്പൂൺ  വരെ 
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ 
മുളകുപൊടി മൂന്നു മുതൽ നാലു ടേബിൾസ്പൂൺ വരെ 
ഉലുവ ഒരു ടേബിൾസ്പൂൺ 
കായം ഒരു കഷ്ണം 
കടുക് ഒരു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

നാരങ്ങ ആവിയിൽ തോല് മൃദുലമാകുന്നത് വരെ അഞ്ചു മിനിറ്റു വേവിച്ചെടുക്കുക.ഉടഞ്ഞു പോവാതെ നോക്കുക.ഇതിനെ ചെറുതായി നുറുക്കി ഉപ്പിട്ട് ഒന്നോ രണ്ടോ ദിവസം വക്കുക.

ഉലുവയും കായവും എണ്ണയിൽ വറുത്തെടുത്തു പൊടിച്ചു വക്കുക.
പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിയതിനു ശേഷം വെളുത്തുള്ളി ഇഞ്ചി വേപ്പില ഇട്ടു ബ്രൗൺ നിറമാകുന്നതു വരെ വഴറ്റിയെടുക്കുക.ഇതിലേക്ക് മഞ്ഞൾപൊടി മുളകുപൊടി ചേർത്ത് വഴറ്റി അരിഞ്ഞു വച്ച നാരങ്ങാ ഉലുവയും   കായവും പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക.അവസാനം വിനാഗിരി ഒഴിച്ച് നന്നായി ചേർത്ത് വച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞു ഉപയോഗിക്കാം.