ചെറുനാരങ്ങാ അച്ചാർ Lime Pickle
ആവശ്യമുള്ള സാധനങ്ങൾ
ചെറുനാരങ്ങാ ഒരു കിലോ വെളുത്തുള്ളി രണ്ടു ഉണ്ട നീളത്തിൽ അരിഞ്ഞത് ഇഞ്ചി ഒരു വലിയ കഷ്ണം നീളത്തിൽ അരിഞ്ഞത് കറിവേപ്പില ആറു തണ്ടു ഉപ്പ് ആവിശ്യത്തിന് നല്ലെണ്ണ 750 മില്ലി വിനാഗിരി നാലു മുതൽ അഞ്ചു ടേബിൾസ്പൂൺ വരെ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി മൂന്നു മുതൽ നാലു ടേബിൾസ്പൂൺ വരെ ഉലുവ ഒരു ടേബിൾസ്പൂൺ കായം ഒരു കഷ്ണം കടുക് ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
നാരങ്ങ ആവിയിൽ തോല് മൃദുലമാകുന്നത് വരെ അഞ്ചു മിനിറ്റു വേവിച്ചെടുക്കുക.ഉടഞ്ഞു പോവാതെ നോക്കുക.ഇതിനെ ചെറുതായി നുറുക്കി ഉപ്പിട്ട് ഒന്നോ രണ്ടോ ദിവസം വക്കുക.
ഉലുവയും കായവും എണ്ണയിൽ വറുത്തെടുത്തു പൊടിച്ചു വക്കുക. പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിയതിനു ശേഷം വെളുത്തുള്ളി ഇഞ്ചി വേപ്പില ഇട്ടു ബ്രൗൺ നിറമാകുന്നതു വരെ വഴറ്റിയെടുക്കുക.ഇതിലേക്ക് മഞ്ഞൾപൊടി മുളകുപൊടി ചേർത്ത് വഴറ്റി അരിഞ്ഞു വച്ച നാരങ്ങാ ഉലുവയും കായവും പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക.അവസാനം വിനാഗിരി ഒഴിച്ച് നന്നായി ചേർത്ത് വച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞു ഉപയോഗിക്കാം. |
No comments:
Post a Comment