കുടപുളിയിട്ട ചെമ്മീൻ കറി Kudampuli Chemmeen Curry
ആവശ്യമുള്ള സാധനങ്ങൾ
ചെമ്മീൻ അരക്കിലോ
ഇഞ്ചി ഒരു കഷണം
പച്ചമുളക് നാല് അഞ്ച് എണ്ണം
കറിവേപ്പില 2 തണ്ട്
ചുവന്നുള്ളി 10 എണ്ണം
വെളുത്തുള്ളി രണ്ടെണ്ണം
പെരുംജീരകം ഒരു ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മുളകുപൊടി ഒരു ടേബിൾസ്പൂൺ
മല്ലിപ്പൊടി രണ്ടര മുതൽ മൂന്ന് ടേബിൾസ്പൂൺ വരെ
കുടംപുളി മൂന്നോ നാലോ അല്ലി
അര മുറി തേങ്ങയുടെ മുക്കാൽ ഭാഗം ചിരകിയത്
വെളിച്ചെണ്ണ താളിക്കാൻ ആവശ്യമായത്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കുടം പുളി വെള്ളത്തിൽ കുതിരാൻ വയ്ക്കുക. തേങ്ങാ പെരിഞ്ജീരകം 2 ചുവന്നുള്ളി വെളുത്തുള്ളി അരിഞ്ഞത് ഒരു തണ്ട് വേപ്പില എന്നിവ എണ്ണയില്ലാതെ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപൊടി എന്നിവ ചേർത്ത്
മൂപ്പിച്ചെടുക്കുക.ചൂടാറിയതിനു ശേഷം നല്ല പോലെ അരച്ചെടുക്കുക.കറിയുണ്ടാക്കുന്ന പാത്രത്തിൽ ഇഞ്ചി ചതച്ചത് മുളക് രണ്ടായി കീറിയത്.4 ചുവന്നുള്ളി ചതച്ചത് ചെമ്മീൻ കറിവേപ്പില അരപ്പ് കുടം പുളി ആവശ്യത്തിന് ഉപ്പ് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് അടുപ്പത്ത് വയ്ക്കുക. കറി വറ്റിവരുമ്പോൾ വാങ്ങിവയ്ക്കുക. മറ്റൊരു പാത്രത്തിൽ രണ്ടോ മൂന്നോ ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ചുവന്നുള്ളി ബ്രൗൺ നിറമാകുന്ന വരെ വഴറ്റിയെടുത്ത് കറിയിലേക്ക് പകരുക.
|
No comments:
Post a Comment