Tuesday, October 10, 2017

വെജിറ്റബിൾ കറ്റലേറ്റ് Vegetable Cutlet

വെജിറ്റബിൾ  കറ്റലേറ്റ് Vegetable Cutlet 

ആവശ്യമുള്ള സാധനങ്ങൾ 

ഉരുളകിഴങ്ങ് രണ്ടെണ്ണം വേവിച്ചെടുത്ത്
ഗ്രീൻപീസ് കാൽ കപ്പ് വേവിച്ചെടുത്ത്
ബീൻസ് കാൽ കപ്പ് ചെറുതായി അരിഞ്ഞെടുത്തത് 
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കാൽ കപ്പ് 
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് കാൽ കപ്പ് 
ഉപ്പ് ആവശ്യത്തിന് 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞെടുത്തത് 
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞെടുത്തത് 
വെളുത്തുള്ളി നാലു അല്ലി ചെറുതായി അരിഞ്ഞെടുത്തത് 
പച്ചമുളക് രണ്ടണ്ണം വട്ടത്തിൽ  അരിഞ്ഞെടുത്തത് 
മല്ലിയില രണ്ടു തണ്ട് ചെറുതായി അരിഞ്ഞെടുത്തത് 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി അര ടീസ്പൂൺ 
കുരുമുളകുപൊടി അര ടീസ്പൂൺ 
മല്ലിപൊടി കാൽ ടീസ്പൂൺ 
ഗരം മസാല കാൽ ടീസ്പൂൺ 
എണ്ണ വറുക്കുവാൻ ആവശ്യമായത് 
കോൺ ഫ്ലോർ അര കപ്പ് 
ബ്രെഡ് പൊടി ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടായശേഷം അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിലേക്കു ഉരുളക്കിഴങ്ങോഴികെ ബാക്കിയുള്ള എല്ലാ പച്ചക്കറികളും ചേർത്ത് യോജിപ്പിക്കുക.അതിലേക്കു മഞ്ഞൾപൊടി കുരുമുളകുപൊടി മുളകുപൊടി  ഗരംമസാല ആവശ്യത്തിന് ഉപ്പ് മല്ലിയില ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ഒരു ബൗളിൽ സ്മാഷ് ചെയ്ത പൊട്ടറ്റോ എടുത്തു ഈ മിക്സ് അതിലേക്കു ചേർത്ത് കൈ കൊണ്ട് നന്നായി ചേർത്ത് എടുക്കുക.
കോൺഫ്‌ളോറിൽ കുറച്ചു വെള്ളം ഒഴിച്ച് ലൂസാക്കി കലക്കി എടുത്തു ഇഷ്ടമുള്ള രൂപത്തിലാക്കിയ ഉരുളകൾ അതിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.

No comments:

Post a Comment