പരിപ്പുവട Parippu Vada
ആവശ്യമുള്ള സാധനങ്ങൾ
കടലപ്പരിപ്പ് ഒരു കപ്പ് പച്ചമുളക് മൂന്നെണ്ണം ചെറിയഉള്ളി എട്ടെണ്ണം ഇഞ്ചി ഒരു ചെറിയ കഷ്ണം കറിവേപ്പില രണ്ടു തണ്ട് വറ്റൽ മുളക് നാലെണ്ണം പെരിംജീരകം കാൽ ടീസ്പൂൺ ഉപ്പ് ആവിശ്യത്തിന് കായം പൊടിച്ചത് രണ്ടു നുള്ള് എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
നാലു മണിക്കൂർ കുതിരാൻ വച്ച കടലപ്പരിപ്പ് വെള്ളം ഊറ്റി കാൽ കപ്പ് മാറ്റി വക്കുക.
ബാക്കിയുള്ള കടലപ്പരിപ്പും ഇഞ്ചി കറിവേപ്പില പെരിംജീരകം വറ്റൽ മുളക് ഉള്ളി ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക.അരഞ്ഞു പോകാതെ നോക്കണം.ഈ മിക്സിൽ മാറ്റി വച്ച കടലപ്പരിപ്പ് ഉപ്പ് കായം പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്തു വടയുടെ ഷേപ്പ് ആക്കി എണ്ണയിലിട്ട് വറുത്തെടുക്കുക.
|
No comments:
Post a Comment