Saturday, October 14, 2017

ചിക്കൻ നഗ്ഗറ്റ്‌സ് Chicken Nuggets

ചിക്കൻ നഗ്ഗറ്റ്‌സ്  Chicken Nuggets

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ എല്ലില്ലാത്തത് കാൽ കിലോ
തൈര് മൂന്ന് ടേബിൾസ്പൂൺ 
മൈദ രണ്ടു ടേബിൾസ്പൂൺ 
മുട്ട ഒരെണ്ണം 
കുരുമുളകുപൊടി ഒന്നര ടീസ്പൂൺ 
ബ്രെഡ് പൊടി ഒരു കപ്പ് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത്

പാകം ചെയ്യുന്ന വിധം 

ചിക്കൻ ഒരിഞ്ചു നീളത്തിലും രണ്ടിഞ്ചു കനത്തിലും മുറിച്ചെടുത്തു അതിലേക്കു ഉപ്പ് കുരുമുളകുപൊടി ചേർത്ത് മിക്സ് ചെയ്തു വക്കുക.ഒരു ബൗളിലേക്കു ഒരു മുട്ട തൈര് മൈദ ഒരു നുള്ള് ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുത്തു ചിക്കനിലേക്കു ഒഴിച്ച് മിക്സ് ചെയ്തു അര മണിക്കൂർ ഫ്രിഡ്ജിൽ വച്ച് ബ്രെഡ് പൊടിയിൽ മുക്കി വീണ്ടും അര മണിക്കൂർ ഫ്രിഡ്ജിൽ വച്ചശേഷം  ഡീപ് ഫ്രൈ ചെയ്തെടുക്കുക .




No comments:

Post a Comment