അൽമണ്ട് കോകോനട്ട് കേക്ക് Almond Coconut Cake
സ്പോഞ്ചിനു ആവശ്യമുള്ള സാധനങ്ങൾ
മുട്ട ആറെണ്ണം വലുത് തണുക്കാത്തത് ഉപ്പ് ഒരു നുള്ള് പഞ്ചസാര 200 ഗ്രാം അൽമണ്ട് പൊടിച്ചത് 100 ഗ്രാം മൈദ 125 ഗ്രാം അൽമണ്ട് എസ്സെൻസ് 5 മില്ലി
ഫ്രോസ്റ്റിങ്ങിനു ആവശ്യമുള്ള സാധനങ്ങൾ
വൈറ്റ് ചോക്ലേറ്റ് 200 ഗ്രാം കാൻ കോകോനട്ട് മിൽക്ക് 45 ഗ്രാം മസ്‌കാർപോൻ ചീസ് 250 ഗ്രാം തണുപ്പില്ലാത്തത് വിപ്പിംഗ് ക്രീം 500 ഗ്രാം മധുരമില്ലാത്ത കോകോനട്ട് ഗ്രേറ്റ് ചെയ്തത് 40 ഗ്രാം കോകോനട്ട് മിൽക്ക് 240 ഗ്രാം
ഡെക്കറേഷന് ആവശ്യമുള്ള സാധനങ്ങൾ
മധുരമില്ലാത്ത കോകോനട്ട് ഗ്രേറ്റ് ചെയ്തത് അൽമണ്ട് ഗ്രേറ്റ് ചെയ്തത്
സ്പോഞ്ചു തയ്യാറക്കുന്ന വിധം
വേർതിരിച്ച മുട്ടയുടെ വെള്ളയിൽ ഉപ്പിട്ട് ഹാൻഡ് മിക്സർ ഉപയോഗിച്ച് കുറേശ്ശെ പഞ്ചസാര ചേർത്തുകൊണ്ട് നന്നായി മിക്സറിൽ നിന്ന് വിട്ടു വീഴാത്ത പാകം വരെ മിക്സ് ചെയ്യുക.ഇതിലേക്ക് മുട്ടയുടെ മഞ്ഞയുടെയും അൽമണ്ട് എസ്സെൻസ് ചേർത്ത് മിക്സ് ചെയ്തു ഇതിലേക്ക് ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക.ഇതിൽ അൽമണ്ട് പൊടിച്ചത് ചേർത്ത് ഒന്ന് കൂടെ ഫോൾഡ് ചെയ്തെടുക്കുക.ഇതേപോലെ മൈദ മാവും ഇട്ടു ഫോൾഡ് ചെയ്തെടുക്കുക.ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ ഇല്ലെങ്കിൽ ബട്ടർ തടവി മിക്സ് ട്രെയുടെ മുക്കാൽ ഭാഗം ഒഴിച്ച് ചൂടായിരിക്കുന്ന ഓവനിൽ 170 ഡിഗ്രിയിൽ 40 - 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ഫ്രോസ്റ്റിങ് ചെയ്യുന്ന വിധം
വൈറ്റ് ചോക്ലേറ്റ് കോകോനട്ട് മിൽക്ക് ചേർത്ത് ഡബിൾ ബോയിൽ ചെയ്തെടുക്കുക.മറ്റൊരു ബൗളിൽ മസ്‌കാർപോൻ ചീസ് ഇട്ടു ഒന്ന് ബീറ്റ് ചെയ്തു വൈറ്റ് ചോക്ലേറ്റ് മിക്സ് ഒഴിച്ച് കൊടുത്തു ഒന്നുകൂടെ ബീറ്റ് ചെയ്യുക.വിപ്പ് ചെയ്ത വിപ്പിംഗ് ക്രീമിലേക്കു വൈറ്റ് ചോക്ലേറ്റ് മിക്സ് ഗ്രേറ്റ് ചെയ്ത കോകോനട്ട് ചേർത്ത് ഫോൾഡ് യ്തെടുക്കുക.ചൂടാറി സ്ലൈസ് ചെയ്ത സ്പോഞ്ചിൽ കോകോനട്ട് മിൽക്ക് ബ്രെഷ് ചെയ്തു ഫ്രോസ്റ്റിങ് മിക്സ് തേച്ചു ലയർ തയ്യാറാക്കുക.ഏറ്റവും മുകുകളിൽ ഫ്രോസ്റ്റിങ് ചെയ്തതിനു ശേഷം ഗ്രേറ്റ് ചെയ്ത കോകോനട്ട് വിതറി കൊടുത്തു ഇഷ്ടാനുസരണം ഡെക്കറേറ്റ് ചെയ്യുക.
|
No comments:
Post a Comment