ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി ഒരു കപ്പ്
തേങ്ങാപ്പാൽ 2 കപ്പ്
ശർക്കര രണ്ട് വലിയ അച്ച് പാവു കാച്ചിയത്
നെയ്യ് ഒരു ടേബിൾസ്പൂൺ
നല്ല ജീരകം ഒരു ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
അരിപ്പൊടി തേങ്ങ പാൽ ശർക്കര എന്നിവ കട്ടി കുറച്ച് കലക്കിയെടുക്കുക. ഇത് ഒരു മണിക്കൂർ നേരത്തെ ചെയ്തു വെക്കേണ്ടതാണ്.
സ്റ്റീം ചെയ്യേണ്ട പാത്രത്തിൽ നെയ്യ് തടവി അര ഇഞ്ച് മുതൽ ഒരിഞ്ച് കനത്തിൽ മാവൊഴിച്ച് മുകളിൽ നല്ല ജീരകം വിതറി ആവിയിൽ വേവിച്ചെടുക്കുക.
No comments:
Post a Comment