ഗ്രീൻ ചട്ണി Green Chatni
ആവശ്യമുള്ള സാധനങ്ങൾ
പുതിനയില അഞ്ചു തണ്ട് പച്ചമുളക് അഞ്ചെണ്ണം തേങ്ങാ കൊത്ത് നാലു ടേബിൾസ്പൂൺ നല്ല ജീരകം ഒരു ടീസ്പൂൺ പുളി ഒരു ചെറിയ കഷ്ണം കടുക് ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ കടല പരിപ്പ് ഒരു ടീസ്പൂൺ കറിവേപ്പില രണ്ടു തണ്ട് കായം പൊടിച്ചത് രണ്ടു നുള്ള് ഉലുവ കാൽ ടീസ്പൂൺ ഉപ്പ് ആവിശ്യത്തിന് എണ്ണ ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി നല്ല ജീരകം അര ടീസ്പൂൺ ഇട്ടു പൊട്ടി തുടങ്ങിയാൽ പുളിയും പച്ചമുളകും ചേർക്കുക നന്നായി വഴറ്റിയ ശേഷം തേങ്ങാ കൊത്തു ചേർത്ത് മിക്സ് ചെയ്യുക.ശേഷം പുതിനയില ചേർത്ത് അപ്പോൾ തന്നെ തീ ഓഫ് ചെയ്യുക ആവിശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക. വീണ്ടും പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് കടുക് ഉലുവ ഉഴുന്ന് വേപ്പില കായപ്പൊടി ഇട്ടു താളിച്ചൊഴിക്കുക.
|
No comments:
Post a Comment