ആവശ്യമുള്ള സാധനങ്ങൾ
ഇഡ്ഡലി നാലെണ്ണം
സവാള ചെറുതായി അരിഞ്ഞത് ഒരെണ്ണം
മല്ലിയില ചെറുതായരിഞ്ഞത് രണ്ട് തണ്ട്
ബട്ടർ രണ്ട് ടേബിൾസ്പൂൺ
ഗൺ പൗഡർ രണ്ട് ടേബിൾസ്പൂൺ
പാചകം ചെയ്യുന്ന വിധം
ഇഡ്ഡലി നാലു കഷണം ആയി കട്ട് ചെയ്യുക.
ചൂടായ പാനിൽ ബട്ടർ ഉരുകിയ ശേഷം ഗൺ പൗഡർ ചേർക്കുക.
ഇതിൽ സവാളയും മല്ലിയിലയും ചേർത്ത് നന്നായി വഴറ്റുക. ഇഡ്ഡലി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക
ഗൺ പൗഡർ തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങൾ
വറ്റൽ മുളക് 15 എണ്ണം
കടലപ്പരിപ്പ് രണ്ട് ടേബിൾസ്പൂൺ
കറിവേപ്പില 2 തണ്ട്
കായം പൊടിച്ചത് കാൽ ടീസ്പൂൺ
കുരുമുളക് ഒരു ടീസ്പൂൺ
ഉഴുന്നു പരിപ്പ് ഒരു ടേബിൾ സ്പൂൺ
ഡ്രൈ കോക്കനട്ട് ഒരു ടേബിൾസ്പൂൺ.
പൊട്ടു കടല ഒരു ടേബിൾസ്പൂൺ
പച്ചരി അരി ഒരു ടി സ്പൂൺ
വെളുത്ത എള്ള് ഒരു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചൂടായ പാനിലേക്ക് വറ്റൽമുളക് കുരുമുളക് കടലപ്പരിപ്പ് ഉഴുന്നു പരിപ്പ് എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് ഇളക്കി എടുക്കുക അതിനുശേഷം പൊട്ടുകടല എള്ള് അരി ചേർക്കുക ചെറുതായി നിറം മാറുമ്പോൾ അതിലേക്ക് കറിവേപ്പില കായം പൊടിച്ചത് ഉപ്പ് തേങ്ങ ചേർത്ത് നന്നായി മിക്സ് ചെയ്തു വാങ്ങിവയ്ക്കുക ചൂടാറിയശേഷം മിക്സിയിൽ പൊടിച്ചെടുക്കുക.
No comments:
Post a Comment