പുളിശ്ശേരി Pulissery
ആവശ്യമുള്ള സാധനങ്ങൾ
കുമ്പളങ്ങ അല്ലെങ്കിൽ വെള്ളരിക്ക ഒരു കപ്പ് ചെറുതായി അരിഞ്ഞത്
തൈര് രണ്ട് കപ്പ്
പച്ചമുളക് നാലെണ്ണം
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
കടുക് അര ടീസ്പൂൺ
ഉലുവ കാൽ ടീസ്പൂൺ
വറ്റൽമുളക് രണ്ടെണ്ണം
കറിവേപ്പില രണ്ട് തണ്ട്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ താളിക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
വെള്ളരിക്ക അല്ലെങ്കിൽ കുമ്പളങ്ങ പച്ചമുളക് മഞ്ഞൾപൊടി ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.തൈര് കാൽ കപ്പ് വെള്ളമൊഴിച്ച് നന്നായി ഉടച്ചു കട്ടയില്ലാതെ എടുക്കുക അതിനുശേഷം വേവിച്ചു വെച്ച തിലേക്ക് ഒഴിക്കുക നന്നായി ഇളക്കി യോജിപ്പിക്കുക.ഒന്നു ചൂടായതിനു ശേഷം തിളയ്ക്കുന്നതിനു മുമ്പായി വാങ്ങിവയ്ക്കുക.
മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് വറ്റൽമുളക് ഉലുവ വേപ്പില ചേർത്ത് താളി ക്കുക.
|
No comments:
Post a Comment