പൊട്ടുകടല ചട്ട്ണി Roasted Gram Chutney
ആവശ്യമുള്ള സാധനങ്ങൾ
പൊട്ടുകടല നാലു ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ് ഒരു ടേബിൾസ്പൂൺ ഉലുവ ഒരു നുള്ള് കറിവേപ്പില രണ്ടു തണ്ട് ചുവന്നുള്ളി മൂന്നെണ്ണം ചെറുതായി അരിഞ്ഞത് തേങ്ങ ചിരകിയത് ആറു ടേബിൾസ്പൂൺ പുളി ഒരു കഷ്ണം അല്ലെങ്കിൽ തൈര് പുളി അനുസരിച്ച് വറ്റൽ മുളക് എട്ടെണ്ണം കടുക് ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് നല്ലെണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പാനിൽ ഒരു സ്പൂൺ എന്ന ഒഴിച്ച് പൊട്ടുകടല ഇട്ടു ഒന്ന് വറുത്തെടുക്കുക നിറം മാറിത്തുടങ്ങിയാൽ ഉഴുന്നും ഉലുവയും ചേർക്കുക.നന്നായി മിക്സ് ചെയ്തു നിറം മാറിത്തുടങ്ങിയാൽ ചുവന്നുള്ളി വറ്റൽ മുളക് (ആവശ്യത്തിന് ) , വേപ്പില പുളി ചേർത്ത് ഒന്നുകൂടെ നന്നായി വഴറ്റി അതിലേക്കു തേങ്ങ ചേർത്ത് ഒരുമിനിറ്റു വഴറ്റുക. ചൂടാറിയതിനുശേഷം മിക്സിയിലിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ലൂസായ രൂപത്തിൽ അരച്ച് എടുക്കുക. പാനിൽ എണ്ണയൊഴിച്ചു ചൂടാക്കി കടുക് വറ്റൽമുളക് വേപ്പില താളിച്ചു ഒഴിയ്ക്കുക. |
No comments:
Post a Comment