Monday, October 23, 2017

ഗാർലിക് ബേൺഡ് റൈസ് Garlic Burned Rice

ഗാർലിക് ബേൺഡ് റൈസ്  Garlic Burned Rice 



ആവശ്യമുള്ള സാധനങ്ങൾ 

വെളുത്തുള്ളി രണ്ടു വലിയ ഉണ്ട ചെറുതായി അരിഞ്ഞത്
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
സ്‌പ്രിംഗ്‌ ഒണിയൻ രണ്ടു തണ്ടു ചെറുതായി അരിഞ്ഞത്
ക്യാരറ്റ് ഒരെണ്ണം ഗ്രേറ്റ് ചെയ്‌തെടുത്ത്
ക്യാബേജ് ഒരു കഷ്ണം ഗ്രേറ്റ് ചെയ്‌തെടുത്ത്
ഉപ്പു ആവശ്യത്തിന് 
ഓയിൽ ആവശ്യത്തിന് 
സൊയസോസ് മൂന്ന് ടേബിൾസ്പൂൺ 
ബസുമതി റൈസ് ഒരു കപ്പ് 
വിനാഗിരി രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 



അരി ഉപ്പിട്ട് വേവിച്ചു ഊറ്റി തണുക്കുവാൻ വക്കുക.പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം വെളുത്തുള്ളി നല്ല ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റി അതിലേക്കു സവാളയിട്ടു നന്നായി വഴറ്റുക ശേഷം ക്യാരറ്റ് ക്യാബേജ് ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു സോയാസോസ് ഒഴിച്ച് കൊടുക്കുക അതിനുശേഷം വേവിച്ചു വച്ച അരിയും വിനാഗിരിയും ഒഴിച്ച് മിക്സ് ആക്കി അവസാനം സ്‌പ്രിംഗ്‌ ഒണിയൻ മുകളി വിതറി കൊടുക്കുക.


No comments:

Post a Comment