എഗ്ഗ് ബുർജി റോൾ Egg Burji Roll ആവശ്യമുള്ള സാധനങ്ങൾ ഗോതമ്പു പൊടി അര കപ്പ് ഉപ്പു ആവശ്യത്തിന് മുട്ട ഒരെണ്ണം സവാള ഒരെണ്ണം ചെറുതായി അറിഞ്ഞത് തക്കാളി ഒരെണ്ണം ചെറുതായി അറിഞ്ഞത് പച്ചമുളക് രണ്ടെണ്ണം ചെറുതായി അറിഞ്ഞത് ചിക്കൻ മസാല അര ടീസ്പൂൺ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മല്ലിയില രണ്ടു തണ്ടു ചെറുതായി അറിഞ്ഞത് തയ്യാറാക്കുന്ന വിധം ഗോതമ്പു പൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി മൃദുവായി കുഴച്ചെടുക്കുക. പാനിൽ ഒായിൽ ഒഴിച്ച് ചൂടായതിനു ശേഷം തക്കാളി ഇട്ടു വഴറ്റി ഉടച്ചെടുക്കുക ശേഷം സവാള പച്ചമുളക് ഇട്ടു നന്നായി വഴറ്റുക അതിലേക്കു ആവശ്യത്തിന് ഉപ്പു മഞ്ഞൾപൊടി ചിക്കൻ മസാല മല്ലിയില ചേർത്ത് വീണ്ടും വഴറ്റുക.മുട്ട വെട്ടി ഒഴിച്ച് നല്ലപോലെ ചിക്കി എടുക്കുക. കുഴച്ചു വച്ച മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്തു എണ്ണ തടവി പരത്തി ഉള്ളിൽ മുട്ടയുടെ മിക്സ് വച്ച് റോൾ ചെയ്തു വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. |
Thursday, October 12, 2017
എഗ്ഗ് ബുർജി റോൾ Egg Burji Roll
Subscribe to:
Post Comments (Atom)
No comments:
Post a Comment