രസം Rasam
ആവശ്യമുള്ള സാധനങ്ങൾ
തക്കാളി രണ്ടണ്ണം നീളത്തിൽ അരിഞ്ഞത് വെളുത്തുള്ളി രണ്ടു ചെറിയ ഉണ്ട നല്ല ജീരകം രണ്ടു ടേബിൾസ്പൂൺ കുരുമുളക് രണ്ടര ടേബിൾസ്പൂൺ കായം പൊടിച്ചത് കാൽ ടീസ്പൂൺ ഉപ്പ് ആവിശ്യത്തിന് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ വറ്റൽ മുളക് രണ്ടെണ്ണം മല്ലിയില രണ്ടു തണ്ട് ചെറുതായി അരിഞ്ഞത് വേപ്പില രണ്ടു തണ്ട് പുളി ഒരു ചെറു നാരങ്ങയുടെ വലുപ്പത്തിൽ
തയ്യാറാക്കുന്ന വിധം
പുളി വെള്ളത്തിൽ ഇട്ടു വക്കുക. രസം വക്കുന്ന പാത്രത്തിൽ വെളുത്തുള്ളി നല്ല ജീരകം കുരുമുളക് ചതച്ചു ചേർക്കുക.തക്കാളി മഞ്ഞൾ പൊടി ആവിശ്യത്തിന് ഉപ്പ് പുളി പിഴിഞ്ഞ വെള്ളം ആവിശ്യത്തിന് വെള്ളം ചേർത്ത് ചെറിയതീയിൽ പത്തു മിനിറ്റു നന്നായി തിളച്ചാൽ മല്ലിയില ചേർക്കുക. പാനിൽ എണ്ണയൊഴിച്ചു കടുക് വറ്റൽമുളക് കായം ചേർത്ത് താളിച്ചൊഴിക്കുക. |
No comments:
Post a Comment