Monday, October 23, 2017

പ്ലം കേക്ക് Plum Cake

പ്ലം കേക്ക് Plum Cake


ആവശ്യമുള്ള സാധനങ്ങൾ 

മൈദ 125 ഗ്രാം
ബട്ടർ 125 ഗ്രാം
ബ്രൗൺ ഷുഗർ 125 ഗ്രാം
ഡ്രൈ ഫ്രൂട്ട്സ് നട്ട്‌സ്
മുട്ട മൂന്നെണ്ണം 
ബേക്കിംഗ് പൌഡർ കാൽ ടീസ്പൂൺ 
ഏലക്ക പൊടിച്ചത് കാൽ ടീസ്പൂൺ
പട്ട പൊടിച്ചത് കാൽ ടീസ്പൂൺ
കരയാമ്പൂ പൊടിച്ചത് കാൽ ടീസ്പൂൺ
തക്കോലം പൊടിച്ചത് കാൽ ടീസ്പൂൺ
ജിൻജർ പൌഡർ കാൽ ടീസ്പൂൺ
നട്ട്മഗ് പൌഡർ കാൽ ടീസ്പൂണിന്റെ പകുതി 

പാകം ചെയ്യുന്ന വിധം 

ബട്ടറും ഷുഗറും നന്നായി മിക്സ് ചെയ്തു എടുക്കുക.ഷുഗർ നന്നായി അലിഞ്ഞതിനു ശേഷം ഓരോ മുട്ട ഓരോരോ  മിനിറ്റു ബീറ്റ് ചെയ്തതിനു ശേഷം ചേർത്ത് കൊടുക്കുക.നന്നായി ഫ്ളഫി ആയി വന്നതിനു ശേഷം.മറ്റൊരു ബൗളിൽ മൈദ ബേക്കിംഗ് പൌഡർ ഏലക്ക പൊടിച്ചത് പട്ട പൊടിച്ചത് കരയാമ്പൂ പൊടിച്ചത് തക്കോലം പൊടിച്ചത് ജിൻജർ പൌഡർ നട്ട്മഗ് പൌഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു ഷുഗർ മിക്സിലേക്കു ചേർത്ത് സ്പാച്ചുലർ ഉപയോഗിച്ച് വീണ്ടും നന്നായി മിക്സ്  ചെയ്തെടുക്കുക. ഇതിലേക്ക് ഡ്രൈ ഫ്രൂട്ട്സ് നട്ട്സും ചേർക്കുക.
കേക്ക് ബേക്ക് ചെയ്യുന്ന പാനിൽ  ബട്ടർ ഗ്രീസ് ചെയ്ത ശേഷം അതിലേക്കു പ പാത്രത്തിന്റെ മുക്കാൽ ഭാഗം മിക്സ് ഒഴിക്കുക.180 ഡിഗ്രി സെൽഷ്യസിൽ 20 -25 മിനിറ്റു 
ബേക്ക് ചെയ്തെടുക്കുക.


No comments:

Post a Comment