|
ചിക്കൻ ട്ടിക്ക ബിരിയാണി Chicken Tikka Biriyani
ട്ടിക്കക്ക് ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ എല്ലില്ലാത്തതു കൽ കിലോ
തൈര് മൂന്ന് ടേബിൾസ്പൂൺ
മുളകുപൊടി ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി ഒരു ടീസ്പൂൺ
ചെറുനാരങ്ങ പകുതി
സൺഫ്ലവർ ഓയിൽ ഒരു ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കൻ തൈര്,മുളകുപൊടി,മഞ്ഞൾപൊടി,നാരങ്ങ നീര്,എണ്ണ ,ഉപ്പ് ആവശ്യത്തിന് എന്നിവ ചേർത്ത് അര മണിക്കൂർ പുരട്ടി വെക്കുക.ഇതിനെ ട്ടിക്ക ഉണ്ടാക്കുന്ന ബാംബൂ സ്റ്റിക്കിൽ കുത്തി പാനിൽ അല്പം എണ്ണ ഒഴിച്ച് ചുട്ടെടുക്കുക.
ട്ടിക്ക മസാല ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങൾ
സൺഫ്ലവർ ഓയിൽ രണ്ടു ടേബിൾസ്പൂൺ
സവാള രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
വേലിതുള്ളി നാലു അല്ലി
തക്കാളി വലുത് മൂന്നെണ്ണം
മുളകുപൊടി ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
തൈര് രണ്ടു ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ട്ടിക്ക മസാല പാകം ചെയ്യുന്ന വിധം
പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം സവാള വെളുത്തുള്ളിൽ എന്നിവ ഗോൾഡൻ നിറമാകുന്നതു വരെ വഴറ്റി എടുക്കുക.ഇതിലേക്ക് ചെറുതാക്കി അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ് ,ഗരം മസാല ചേർത്ത് തക്കാളി ഉടഞ്ഞു മസാലയുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.ചൂടാറിയ ശേഷം അരപ്പും അരപ്പിന്റെ വെള്ളവും തൈരും ചേർത്ത് പാനിലേക്കിട്ടു വഴറ്റിയെടുക്കുക.ഫ്രൈ ചെയ്ത ട്ടിക്ക ഇതിലേക്ക് ചേർക്കുക.
ബിരിയാണിക്കാവശ്യമുള്ള സാധനങ്ങൾ
ബസുമതി അരി ഒന്നര കപ്പ്
നല്ലജീരകം ഒരു ടീസ്പൂൺ
കുരുമുളക് ഒരു ടീസ്പൂൺ
വാഴനയില ഒന്ന്
പട്ട ഒരു കഷ്ണം
ഏലക്ക നാലെണ്ണം
കരയാമ്പൂ അഞ്ചു എണ്ണം
തക്കോലം ഒന്ന്
സൺഫ്ലവർ ഓയിൽ ആവശ്യത്തിന്
സവാള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
കശുവണ്ടി മുന്തിരി ആവശ്യത്തിന്
മല്ലിയില നാലു തണ്ട്
ബിരിയാണി പാകം ചെയ്യുന്ന വിധം
പാനിൽ എണ്ണ ഒഴിച്ച് പട്ട ,കരയാമ്പൂ ,ഏലക്കാ, തക്കോലം, ജീരകം കുരുമുളക്,ഉപ്പ് ആവശ്യത്തിന്, കഴുകിവച്ച അരി എന്നിവ ചേർത്ത് രണ്ടു മിനിറ്റ് വഴറ്റി എടുക്കുക.തിളച്ചു കൊണ്ടിയിരിക്കുന്ന വെള്ളത്തിലേക്ക് ഇതു ഇടുക ആവിശ്യത്തിന് വെള്ളവും ചേർത്ത് മുക്കാൽ വേവിൽ വേവിച്ചു ഊറ്റി എടുക്കുക.സവാളയും കശുവണ്ടിയും മുന്തിരിയും എണ്ണയിൽ വറുത്തു കോരിവെക്കുക.
ഒരു പാത്രം അടുപ്പത്തു വച്ച് പാകം ചെയ്ത അരി ഇടുക അതിനുമുകളിൽ ചിക്കൻ ഇടുക ഇങ്ങനെ രണ്ടു പ്രാവശ്യം ഇട്ടതിനു ശേഷം ഏറ്റവും മുകളിൽ അരി ഇട്ടു അതിനുമുകളിൽ കശുവണ്ടി മുന്തിരി മല്ലിയില ഇട്ടു അടച്ചു പത്തു മിനിറ്റ് സിമ്മിൽ വേവിക്കുക.
|
Saturday, October 14, 2017
ചിക്കൻ ട്ടിക്ക ബിരിയാണി Chicken Tikka Biriyani
Subscribe to:
Post Comments (Atom)
No comments:
Post a Comment