പുളി അവൽ Tamarind Aval
ആവശ്യമുള്ള സാധനങ്ങൾ
വെള്ള അവൽ ഒരു കപ്പ് പുളി ഒരുണ്ട കടുക് ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ് ഒരു ടേബിൾ സ്പൂൺ കടല പരിപ്പ് ഒരു ടേബിൾ സ്പൂൺ കപ്പലണ്ടി ഒരു ടേബിൾ സ്പൂൺ കായം പൊടിച്ചത് രണ്ടു നുള്ള് വെളുത്ത എള്ള് ഒരു ടേബിൾ സ്പൂൺ ഉലുവ രണ്ടു നുള്ള് കറിവേപ്പില രണ്ടു തണ്ട് വറ്റൽ മുളക് മൂന്നെണ്ണം ഉപ്പു ആവശ്യത്തിന് മഞ്ഞൾപൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പുളി വെള്ളത്തിലിട്ടു കുതിരാൻ വയ്ക്കുക.അവൽ വെള്ളമൊഴിച്ചു നല്ലവണ്ണം കഴുകി വെള്ളം വാരാൻ വക്കുക.എള്ളും ഉലുവയും ഡ്രൈ റോസ്‌റ് ചെയ്തു മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
പാനിൽ എണ്ണചൂടായി കടുക് ഇട്ടു പൊട്ടിയതുശേഷം കടല പരിപ്പ് ഉഴുന്ന് പരിപ്പ് കപ്പലണ്ടി വറ്റൽ മുളക് വേപ്പില ചേർത്ത് നന്നായി വഴറ്റിയശേഷം കായം പൊടിച്ചത് മഞ്ഞൾ പൊടി പുളിപിഴിഞ്ഞ വെള്ളം എന്നിവ ഒഴിച്ച് മിക്സ് ആക്കി സിമ്മിൽ തിളപ്പിക്കുക കുറുകിവന്നു തുടങ്ങുമ്പോൾ അതിലേക്കു എള്ളുപൊടി ചേർത്ത് മിക്സ് ചെയ്തു ഊറ്റി വച്ച അവിൽ ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക.
|
No comments:
Post a Comment