അട പ്രഥമൻ Ada Pradhaman
ആവശ്യമുള്ള സാധനങ്ങൾ
അട 200 ഗ്രാം ശർക്കര 300 ഗ്രാം തേങ്ങയുടെ ഒന്നാം പാല് അര ലിറ്റർ രണ്ടാം പാല് ഒന്നര ലിറ്റർ നെയ്യ് രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ നല്ല ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചത് കാൽ ടീസ്പൂൺ ചുക്ക് പൊടിച്ചത് കാൽ ടീസ്പൂൺ തേങ്ങ കൊത്ത് ഒണക്ക മുന്തിരി കശുവണ്ടി പരിപ്പ് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
തിളച്ച വെള്ളത്തിൽ എണ്ണയും അടയും ചേർത്ത് ഇളക്കി തീ ഓഫാക്കി ഒരുമണിക്കൂർ നേരത്തേക്ക് അടച്ചു വക്കുക.തുറന്ന് അടയെ നാലഞ്ചു പ്രാവശ്യം തണുത്ത വെള്ളത്തിൽ നന്നായി കഴുകി വെള്ളം വരാൻ വക്കുക.ഒരു പാത്രത്തിൽ ശർക്കര പാനി ആയതിനു ശേഷം അട ചേർത്ത് കൊടുത്തു രണ്ടും കുറുകി നന്നായി യോജിച്ചുവരുമ്പോൾ തേങ്ങയുടെ രണ്ടാം പാല് ചേർത്ത് കുറുകി വരുമ്പോൾ ജീരകപ്പൊടി ഏലക്ക പൊടി ചുക്ക് പൊടി ചേർത്ത് ഇളക്കുക ,ശേഷം തീ ഓഫ് ചെയ്തു ഒന്നാം പാൽ ചേർത്ത് കൊടുക്കുക.മറ്റൊരു പാനിൽ നെയ്യുചൂടാക്കി തേങ്ങ കൊത്ത് ഒണക്ക മുന്തിരി കശുവണ്ടി പരിപ്പ് വറുത്തെടുത്തു ഇതിലേക്ക് ചേർത്ത് അഞ്ചു മിനിറ്റു മൂടി വച്ച് ഉപയോഗിക്കാവുന്നതാണ്.
|
No comments:
Post a Comment