Sunday, October 01, 2017

സാമ്പാർ Sambar

സാമ്പാർ Sambar


ആവശ്യമുള്ള സാധനങ്ങൾ


സാമ്പാർ പരിപ്പ് ഒരുപിടി
അര മുറി തേങ്ങയുടെ മുക്കാൽ ഭാഗം ചിരകിയത് 
പച്ചമുളക്  5 എണ്ണം
തക്കാളി രണ്ടെണ്ണം
കാരറ്റ് , സവാള , ഉരുളക്കിഴങ്ങ് ഒരെണ്ണം
മത്തങ്ങ , ചേന ഒരു ചെറിയ കഷണം
വെണ്ടക്ക  7 എണ്ണം
മല്ലിയില , വേപ്പില  രണ്ട് തണ്ട്
വാളൻപുളി ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മുളകുപൊടി ഒരു ടേബിൾസ്പൂൺ
മല്ലിപ്പൊടി  മൂന്നര ടേബിൾസ്പൂൺ
ഉലുവ ഒരു ടീസ്പൂൺ
കായം പൊടിച്ചത് അര ടീസ്പൂൺ
വറ്റൽമുളക് 3 എണ്ണം
കടുക്  ഒരു ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

പുളി കുതിരാൻ ആയി വെള്ളത്തിലിട്ടു വയ്ക്കുക.
തേങ്ങ വേപ്പില ഉലുവ ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കുക. ഇതിലേക്ക് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ചൂടാറിയ ശേഷം നല്ലപോലെ അരച്ചെടുക്കുക.
പരിപ്പ് കായം സവാള പച്ചമുളക് ഉരുളക്കിഴങ്ങ് കാരറ്റ് ചേന മത്തങ്ങ ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.വഴറ്റിയ വെണ്ടയ്ക്കയും ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേർക്കുക. നന്നായി തിളച്ചതിനുശേഷം പുളി പിഴിഞ്ഞ് വെള്ളം ഒഴിക്കുക. വീണ്ടും  നന്നായി തിളച്ചശേഷം അരപ്പ് ചേർക്കണം. അഞ്ചു നിമിഷം തിളച്ചതിനുശേഷം അരിഞ്ഞ മല്ലിയില ചേർത്ത് വാങ്ങിവയ്ക്കുക. മറ്റൊരു പാത്രത്തിൽ വറ്റൽ മുളക് വേപ്പില കടുക് എന്നിവ താളിച്ച് ഒഴിക്കുക






No comments:

Post a Comment