ആവശ്യമുള്ള സാധനങ്ങൾ
ഇഡ്ഡലി നാലെണ്ണം പൊടിച്ചെടുത്തത്
സവാള ഒരെണ്ണം ചെറുതാക്കി അറിഞ്ഞത്
ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞത്
വേപ്പില ഒരു തണ്ട്
കടുക് ഒരു ടി സ്പൂൺ
വറ്റൽമുളക് രണ്ടെണ്ണം
കടലപ്പരിപ്പ് ഒരു ടേബിൾസ്പൂൺ
ഉഴുന്ന് ഒരു ടേബിൾസ്പൂൺ
കായപ്പൊടി കാൽടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ചൂടായ എണ്ണയിലേക്ക് കടുക് വറ്റൽമുളക് കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് കറിവേപ്പില ഇട്ട് വഴറ്റിയെടുക്കുക ഇതിലേക്ക് ഇഞ്ചി പച്ചമുളക് സവാള ഇട്ട് നന്നായി വഴറ്റുക. ഇതിൽ കായപ്പൊടിയും പൊടിച്ച് ഇഡ്ഡ്‌ലിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചെറിയ തീയിൽ 5 മിനിറ്റ് മൂടി വച്ച് വേവിക്കുക.
No comments:
Post a Comment