Sunday, October 01, 2017

പരിപ്പ് കുത്തികാച്ചിയത് ( മസൂർ ഡാൽ തടകാ ) Dal Tadka


പരിപ്പ് കുത്തികാച്ചിയത്  ( മസൂർ ഡാൽ തടകാ ) Dal Tadka


ആവശ്യമുള്ള സാധനങ്ങൾ

പരിപ്പ്                   അരക്കപ്പ്

തക്കാളി              ഒരെണ്ണം
പച്ചമുളക്             മൂന്നെണ്ണം
വെളുത്തുള്ളി    നാലെണ്ണം
വേപ്പില                 രണ്ട് തണ്ട്
മുളകുപൊടി      ഒരു ടീസ്പൂൺ
മഞ്ഞൾപൊടി  ഒരു നുള്ള്
കടുക്                        അര ടീസ്പൂൺ
എണ്ണ                                രണ്ട് ടേബിൾസ്പൂൺ
ഉപ്പ്                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


പരിപ്പ് പച്ചമുളക് തക്കാളി മഞ്ഞൾപൊടി ചേർത്ത് വേവിക്കുക അതിനു ശേഷം ഉപ്പ് ചേർക്കുക. വേറൊരു പാത്രത്തിൽ എണ്ണ ചൂടായതിനു ശേഷം കടുക് പൊട്ടിച്ച് അരിഞ്ഞ വെളുത്തുള്ളി വേപ്പില എന്നിവ ചേർത്ത്  ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി ചേർത്ത് താളിക്കുക

No comments:

Post a Comment