ദോശ മാവ് ആവശ്യമുള്ളത്
വെള്ളം തളിക്കാൻ
ദോശ പാകം ചെയ്യൂന്നവിധം
പാൻ ചൂടയാക്കിശേഷം ഒരു തവി മാവൊഴിച്ചു തവികൊണ്ട് പരത്താതെ പതുത്ത ഒന്ന് അമർത്തി കൊടുക്കുക.ഒരു മൂടിയെടുത്തു ദോശമാത്രം മൂടിവെക്കുക.ദോശയുടെ അരുഭാഗം വെന്തു വരുമ്പോൾഒരു ടേബിൾസ്പൂൺ വെള്ളം എടുത്തു ദോശയുടെ ചുറ്റും ഒഴിച്ചുകൊടുത്തു മൂടിവച്ചു വേവിക്കുക.
ചട്ണി ആവശ്യമുള്ള സാധങ്ങൾ
പഴുത്ത തക്കാളി രണ്ടെണ്ണം വലുത്
സവാള ഒരെണ്ണം
കശുവണ്ടി അല്ലെങ്കിൽ കടല പരിപ്പ് രണ്ട് ടേബിൾസ്പൂൺ
വറ്റൽ മുളക് എട്ടെണ്ണം
കായം പൊടിച്ചത് കൽ ടീസ്പൂൺ
വേപ്പില രണ്ടു തണ്ട്
പുളി ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ നാലു ടേബിൾസ്പൂൺ
ഉപ്പു ആവശ്യത്തിന്
പാകം ചെയ്യൂന്നവിധം
പത്രത്തിലെണ്ണയൊഴിച്ചു ചൂടായതിനു ശേഷം വറ്റൽ മുളക് കശുവണ്ടി / കടല പരിപ്പ് കറിവേപ്പില പുളി എന്നിവ ചേർത്ത് വഴറ്റുക കശുവണ്ടി വറ്റൽമുളക് നിറം മാറിത്തുടങ്ങുമ്പോൾ അതിലേക്ക് സവാള ചേർക്കുക. സവാള നന്നായി വഴറ്റിയശേഷം തക്കാളി ചേർക്കുക. തക്കാളി ഉടഞ്ഞു വരുമ്പോൾ ഉപ്പും കായം പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.
No comments:
Post a Comment