ക്രീം ചീസ് ഫ്രഞ്ച് ടോസ്സ്റ്റ് റോൾ Cream Cheese French Toast Roll
ആവശ്യമുള്ള സാധനങ്ങൾ
രണ്ടു സ്ലൈസ് ബ്രഡ്ഡ് ക്രീം ചീസ് രണ്ട് ടേബിൾസ്പൂൺ മുട്ട ഒരെണ്ണം പൊടിച്ച പഞ്ചസാര ഒരു ടേബിൾസ്പൂൺ പഞ്ചസാര ഒരു ടേബിൾസ്പൂൺ നെയ്യ് ഒരു ടേബിൾസ്പൂൺ സ്ട്രോബറി ഒരെണ്ണം അല്ലെങ്കിൽ മധുരമുള്ള ഏതു പഴവർഗങ്ങളും ഉപയോഗിക്കാം
പാകം ചെയ്യുന്ന വിധം
മുട്ടയും പഞ്ചസാരയും ചേർത്ത മിശ്രിതം തയ്യാറാക്കി വയ്ക്കുക.
ബ്രഡിന്റെ നാലു ഭാഗങ്ങളും കട്ട് ചെയ്തു ചപ്പാത്തി കോൽ ഉപയോഗിച്ച് ബ്രഡിനെ നീളത്തിൽ പരത്തുക ഒരു സ്ലൈസിൽ ഒരു ടേബിൾസ്പൂൺ ക്രീം ചീസ് തേക്കുക അതിനുമുകളിൽ കനംകുറച്ച് അരിഞ്ഞ സ്ട്രോബെറി പരത്തി വയ്ക്കുക. എന്നിട്ട് റോൾ ചെയ്ത് എടുക്കുക.ചൂടായ പാനിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഇടുക. റോൾ ചെയ്ത രണ്ട് മുട്ടയുടെ മിശ്രിതത്തിൽ മുക്കി പാനിലേക് ഇട്ടു രണ്ടുഭാഗവും ടോസ്റ്റ് ചെയ്ത് എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിനു മുകളിൽ പൊടിച്ച പഞ്ചസാര വിതറുക. |
No comments:
Post a Comment