Friday, October 06, 2017

ഉഴുന്നുവട Uzhunnu Vada

ഉഴുന്നുവട Uzhunnu Vada


ആവശ്യമുള്ള സാധനങ്ങൾ

ഉഴുന്ന്    ഒരു കപ്പ്
സവാള  ഒരെണ്ണം,പച്ചമുളക്   മൂന്നെണ്ണം ,കറിവേപ്പില  ഒരു തണ്ട്, ഇഞ്ചി  ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
കുരുമുളക്   ഒരു ടേബിൾസ്പൂൺ ചതച്ചെടുത്തത്
അരിപ്പൊടി   ഒരു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് ആറു മണിക്കൂർ കുതിർക്കാൻ വയ്ക്കുക അൽപം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിലേക്ക് ഒരു  സവാള പച്ചമുളക് ഇഞ്ചി വേപ്പില കുരുമുളക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക.

ഒരു മണിക്കൂറിനുശേഷം ഇതിലേയ്ക്ക് അരി പൊടി ചേർക്കുക. വെള്ളം കൂടുതലാണെന്ന്  തോന്നുകയാണെങ്കിൽ അരിപ്പൊടി ചേർത്ത് കൊടുക്കുക. വറുത്തെടുക്കാൻ വച്ച ചൂടായ എണ്ണയിൽ നിന്ന് ഒന്നര സ്പൂൺ എടുത്ത് മാവിൽ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. കൈ വെള്ളത്തിൽ മുക്കിയതിനുശേഷം ഓരോ ഉരുളയെടുത്ത് തള്ളവിരൽ കൊണ്ട് നടുവിൽ ഹോൾ ഉണ്ടാക്കി എണ്ണയിലിട്ട് മൊരിയുന്ന  വരെ വറുത്തെടുക്കുക. ഓരോ തവണ മാവ് എടുക്കുമ്പോഴും  കൈ നനയ്ക്കേണ്ടതാണ്





No comments:

Post a Comment