ഗ്രീൻ പെപ്പർ ചിക്കൻ ഫ്രൈ Green Pepper Chicken Fry
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ കാൽ കിലോ ചെറുതായി മുറിച്ചെടുത്ത് സവാള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്. വെളുത്തുള്ളി ഒരുണ്ട നീളത്തിൽ അരിഞ്ഞത് ഇഞ്ചി ഒരു കഷ്ണം നീളത്തിൽ അരിഞ്ഞത് പച്ചകുരുമുകളക് നാലു തണ്ട് ചതച്ചെടുത്തത് ഉപ്പു ആവിശ്യത്തിന് വെളിച്ചെണ്ണ ആവിശ്യത്തിന് കറിവേപ്പില മൂന്ന് തണ്ട് തക്കാളി ഒരെണ്ണം വലുത് നീളത്തിൽ അരിഞ്ഞത് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടായ ശേഷം സവാള നന്നായി വഴറ്റി നിറം മാറിത്തുടങ്ങുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക പച്ചമണം മാറിയാൽ അതിലേക്കു മഞ്ഞൾ പൊടി ഗരം മസാല ചതച്ച പച്ച കുരുമുളക് വേപ്പില ചേർത്ത് നന്നായി വഴറ്റി തക്കാളിയും ഉപ്പും ചേർക്കുക .തക്കാളി നന്നായി ഉടഞ്ഞാൽ ചിക്കൻ ചേർത്ത് മിക്സ് ചെയ്തു ചെറിയ തീയിൽ വേവിക്കുക.വെള്ളം വറ്റിച്ചു ഡ്രൈ ആക്കി എടുത്ത ചിക്കൻറെ മുളകിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് കൂടെ മിക്സ് ആക്കി വിളമ്പാവുന്നതാണ്.
|
No comments:
Post a Comment