ഉരുളകിഴങ്ങ് മസാല Pottato Masala Desi Style
ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ് രണ്ടെണ്ണം സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത് പച്ചമുളക് നാലെണ്ണം നെടുകെ കീറിയത് കറിവേപ്പില രണ്ടു തണ്ട് ഇഞ്ചി ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് വെളുത്തുള്ളി രണ്ടെണ്ണം ചതച്ചെടുത്ത് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ പട്ട ഒരു ചെറിയ കഷ്ണം വാഴനയില ഒരു ചെറുത് ഗ്രാമ്പൂ രണ്ടെണ്ണം ഏലക്കായ രണ്ടെണ്ണം സ്റ്റാർ അനിസ് ഒന്നിന്റെ പകുതി പെരും ജീരകം കാൽ ടീസ്പൂൺ ഉപ്പ് ആവിശ്യത്തിന് വെളിച്ചെണ്ണ ആവിശ്യത്തിന്
പാകം ചെയ്‌യുന്ന വിധം
ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചു വക്കുക.പാനിൽ എണ്ണ ചൂടാക്കി പട്ട വാഴനയില ഗ്രാമ്പൂ ഏലക്കായ സ്റ്റാർ അനിസ് പെരും ജീരകം ചേർത്ത് വഴറ്റിയ ശേഷം സവാള ഇഞ്ചി പച്ചമുളക് വേപ്പില വെളുത്തുള്ളി ചേർത്ത് വീണ്ടും നന്നായി വഴറ്റുക.അല്പം മഞ്ഞൾ പൊടി ചേർത്ത് നന്നായി വഴറ്റുക.ശേഷം അല്പം വെള്ളം ചേർത്ത് തിളച്ചുവരുമ്പോൾ ഉരുളകിഴങ്ങ് ഉടച്ചതും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചേർത്ത് അവസാനം ഗരം മസാലയും ചേർത്ത് മിക്സ് ചെയ്യുക.
|
No comments:
Post a Comment