ഇടിയപ്പം ബിരിയാണി Ediyappam Biriyani
ആവശ്യമുള്ള സാധനങ്ങൾ
ഇടിയപ്പം നാലെണ്ണം സവാള ഒരെണ്ണം ചെറുതായി അരിഞ്ഞെടുത്തത് പച്ചമുളക് മൂന്നെണ്ണം ചെറുതായി അരിഞ്ഞെടുത്തത് വെളുത്തുള്ളി നാലെണ്ണം ചെറുതായി അരിഞ്ഞെടുത്തത് ഇഞ്ചി ഒരുകഷ്ണം ചെറുതായി അരിഞ്ഞെടുത്തത് കറിവേപ്പില ഒരു തണ്ട് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപൊടി അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞെടുത്തത് ഉപ്പ് ആവശ്യത്തിന് ഓയിൽ ആവശ്യത്തിന് മുട്ട ഒരെണ്ണം ( വേണമെങ്കിൽ ചെമ്മീനോ ചിക്കാനോ ചേർക്കാവുന്നതാണ് )
പാകം ചെയ്യുന്ന വിധം
പാനിൽ എണ്ണ ചൂടായ ശേഷം അതിലേക്കു സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി വേപ്പില ചേർത്ത് നന്നായി വഴറ്റുക.മഞ്ഞൾപൊടി മുളകുപൊടി മലലിപ്പൊടി ഗരം മസാല ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു തക്കാളി ഇടുക, തക്കാളി വെന്തു ഉടഞ്ഞ ശേഷം മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി പൊടി പൊടി ആക്കി എടുത്ത് ഇതിലേക്ക് കൈകൊണ്ടു പൊടിച്ച ഇടിയപ്പം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
|
No comments:
Post a Comment