Saturday, October 14, 2017

സ്‌പൈസി മിക്സ്ചർ Spicy Mixture

സ്‌പൈസി മിക്സ്ചർ Spicy Mixture

ആവശ്യമുള്ള സാധനങ്ങൾ

കടല പൊടി ഒരു കപ്പ് 
അരി പൊടി ഒരു ടേബിൾ സ്പൂൺ 
കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
വെളുത്തുള്ളി മൂന്നോ നാലോ അല്ലി തോല് കളയാതെ
കായം പൊടിച്ചത് കാൽ മുതൽ അര ടീസ്പൂൺ വരെ 
കപ്പലണ്ടി അര കപ്പ്
പൊട്ടു കടല അര കപ്പ് 
വറ്റൽ മുളക്  മൂന്നെണ്ണം 
കറിവേപ്പില നാലോ അഞ്ചോ തണ്ട് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

പാകം ചെയ്യുന്ന വിധം 

കടലപ്പൊടി അരിപൊടി മഞ്ഞൾപൊടി കായപ്പൊടി ഉപ്പ് കാശ്മീരി മുളകുപൊടി മുളകുപൊടി ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു അതിൽനിന്നും കാൽ കപ്പ് മാറ്റിവച്ചതിനു ശേഷം  ആവിശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക.സേവാ നാഴിയിൽ ഇടിയപ്പത്തിനേക്കാൾ ചെറിയ ദ്വാരങ്ങളുള്ള അച്ചുപയോഗിച്ചു ചൂടായ എണ്ണയിലേക്ക് പ്രസ് ചെയ്യുക.മൊരിഞ്ഞതിനു ശേഷം കോരിയെടുത്തു ചൂടാറിയശേഷം കൈ കൊണ്ട് പൊടിക്കുക.
മാറ്റിവച്ച കാൽ കപ്പ് മിക്സ് ബൂന്തികൾ തയ്യാറാക്കുന്നതിനായി വെള്ളമൊഴിച്ചു കുറച്ചു ലൂസായ പരുവത്തിൽ കലക്കിയെടുത്തു ബൂന്തികൾ തയ്യാറാക്കുക (ബൂന്തി ലഡു പാകം ചെയ്യുന്ന രീതി നോക്കുക).
കപ്പലണ്ടി ,പൊട്ടുകടല ,വറ്റൽമുളക് വേപ്പില വെളുത്തുള്ളി തോലൊടെ ചതച്ചത് വറുത്തു കോരിയെടുക്കുക. 
എല്ലാം കൂടി ഒരുമിച്ചു വലിയ പാത്രത്തിലിട്ട് ആവിശ്യത്തിന് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.മണം കുറവാണെന്നു തോന്നിയാൽ കുറച്ചു കായപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്.



No comments:

Post a Comment