പൊട്ടറ്റോ ചീസ് സാൻഡ്വിച് Potato Cheese Sandwich
ആവശ്യമുള്ള സാധനങ്ങൾ
ബ്രഡ് നാലു സ്ലൈസ് ഉരുളക്കിഴങ്ങു ഒരെണ്ണം വേവിച്ചത് ഗ്രീൻ പീസ് കാൽ കപ്പ് വേവിച്ചത് സവാള ഒരെണ്ണം ചെറുതായി അരിഞ്ഞെടുത്തത് പച്ചമുളക് രണ്ടണ്ണം ചെറുതായി അരിഞ്ഞെടുത്തത് ഉപ്പ് ആവശ്യത്തിന് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ചാറ്റ് മസാല ഒരു ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മല്ലിയില രണ്ടു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞെടുത്തത് ബട്ടർ ഒരു ടേബിൾസ്പൂൺ ചീസ് രണ്ടു സ്ലൈസ്
പാകം ചെയ്യുന്ന വിധം
ബ്രെഡിന്റെ നാലുഭാഗവും മുറിച്ചു വക്കുക.ഒരു ബൗളിൽ ഉരുളക്കിഴങ്ങു ഉടച്ചു ചേർക്കുക ഇതിലേക്ക് സവാള പച്ചമുളക് ഗ്രീൻ പീസ് ഉപ്പ് മഞ്ഞൾപൊടി ഗരം മസാല ചാറ്റ് മസാല മല്ലിയിലയും ചേർത്തു നന്നായി മിക്സ് ചെയ്യുക.ബ്രെഡിന്റെ ഒരുവശം ഇതു പുരട്ടുക അതിനുമുകളിൽ ഒരു ചീസ് സ്‌ലൈസും അതിനുമുകളിൽ ഒരു ബ്രെഡ് സ്ലൈസ് വച്ച് ബ്രെഡ് സ്ലൈസിന്റെ പുറത്തു ബട്ടർ പുരട്ടി ടോസ്റ് ചെയ്തെടുക്കുക
|
No comments:
Post a Comment