Sunday, October 01, 2017

പൊട്ടറ്റോ പൂരി Potato Poori

പൊട്ടറ്റോ പൂരി  Potato Poori



ആവശ്യമുള്ള സാധനങ്ങൾ



രണ്ട് ഉരുളക്കിഴങ്ങ് വേവിച്ചത്
ഗോതമ്പുപൊടി രണ്ട് കപ്പ്
മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് കട്ടയില്ലാതെ നന്നായി ഉടച്ചെടുക്കുക
ഇതിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് മല്ലിയില ഗോതമ്പ് പൊടി എന്നിവ
 ഇടുക. ഇത് പൂരി ഉണ്ടാക്കുന്ന പാകത്തിൽ കുഴച്ചെടുക്കുക. ഓരോ ചെറിയ ഉരുളകൾ ആക്കി എണ്ണ ഉപയോഗിച്ചോ പൊടി ഉപയോഗിച്ചോ പരത്തിയെടുത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ഇത് തൈരും വറുത്ത പച്ചമുളകും ചേർത്ത് ഉപയോഗിക്കാവുന്നതാണ്


No comments:

Post a Comment