Sunday, October 15, 2017

മസാല പുട്ട് Masala Puttu

മസാല പുട്ട് Masala Puttu 


ആവശ്യമുള്ള സാധനങ്ങൾ 

പുട്ട് രണ്ടു കഷ്ണം 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി മൂന്നല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ 
വറ്റൽമുളക് രണ്ടെണ്ണം 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി അറ ടീസ്പൂൺ 
മല്ലിപൊടി കാൽ ടീസ്പൂൺ
ഗരം മസാല കാൽ ടീസ്പൂൺ
മുട്ട ഒരെണ്ണം (ചിക്കൻ വേണമെങ്കിൽ ഉപയോഗിക്കാം)
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടായ ശേഷം കടുക് വറ്റൽമുളക് വേപ്പില ചേർത്ത് വഴറ്റി എടുക്കുക.
സവാള ഇഞ്ചി  പച്ചമുളക് വെളുത്തുള്ളി ചേർത്ത് വീണ്ടും വഴറ്റുക.സവാള നിറം മാറിത്തുടങ്ങുമ്പോൾ 
മഞ്ഞൾപൊടി മുളകുപൊടി മല്ലിപൊടി ഗരം മസാല ചേർത്ത് വീണ്ടും വഴറ്റിയതിനുശേഷം തക്കാളി ചേർക്കുക.തക്കാളി ഉടഞ്ഞു വന്നശേഷം മുട്ടയൊഴിച്ചു നന്നായി ചിക്കിയെടുക്കുക.പുട്ട് കൈ കൊണ്ട് പൊടിച്ചു അല്പം ഉപ്പും ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക.
ചിക്കാനാണെങ്കിൽ മുട്ടയൊഴിക്കുന്ന സമയത്തു വേവിച്ചു പൊടിച്ച ചിക്കൻ ചേർക്കുക.

No comments:

Post a Comment