ചുവന്നുള്ളി സാമ്പാർ Ulli Sambar ആവശ്യമുള്ള സാധനങ്ങൾ ചെറിയ ഉള്ളി ഇരുപതു മുതൽ ഇരുപത്തിയഞ്ചു എണ്ണം വരെ പരിപ്പ് കാൽ കപ്പ് തക്കാളി ഒരെണ്ണം നീളത്തിലരിഞ്ഞത് പച്ചമുളക് മൂന്നെണ്ണം നെടുകെ കീറിയത് ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ തളിക്കാൻ ആവശ്യമായത് ഉലുവ കാൽ ടീസ്പൂൺ കയം ഒരു ചെറിയ കഷ്ണം മുളകുപൊടി ഒരു ടീസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ മല്ലിപൊടി രണ്ടര ടേബിൾസ്പൂൺ മല്ലിയില രണ്ടു തണ്ടു ചെറുതാക്കി അരിഞ്ഞത് കടുക് ഒരു ടീസ്പൂൺ വറ്റൽ മുളക് മൂന്നെണ്ണം വേപ്പില രണ്ടു തണ്ട് പുളി ഒരു ചെറിയ ഉണ്ട തയ്യാറാകുന്ന വിധം ചെറിയഉള്ളി പരിപ്പ് തക്കാളി വേവിച്ചതിലേക്കു പുളിപിഴിഞ്ഞ വെള്ളം ഉപ്പ് ചേർത്തുകൊടുക്കുക . പാനിൽ ഒരു സ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി ഉലുവയും കായവും വറുത്തു കോരുക .അതേ പാനിൽ മുളകുപൊടി മഞ്ഞപ്പൊടി മല്ലിപൊടി ചേർത്ത് ഒന്ന് റോസ്‌റ് ചെയ്തെടുക്കുക. ഇതും കായം ഉലുവ വറുത്തതും മിക്സിയിൽ കുറച്ചു വെള്ളം ഒഴിച്ച് അരച്ച് കുഴമ്പു രൂപത്തിലാക്കുക.അരപ്പ് വേവിച്ചു വച്ച പച്ചക്കറിയിലേക്കു ചേർക്കുക നന്നായി തിളച്ചതിനു ശേഷം മല്ലിയിലയും കടുക് വറ്റൽമുളക് വേപ്പില ഇട്ടു താളിച്ചൊഴിക്കുക. |
Monday, October 09, 2017
ചുവന്നുള്ളി സാമ്പാർ Ulli Sambar
Subscribe to:
Post Comments (Atom)
No comments:
Post a Comment