Showing posts with label ചീസ്. Show all posts
Showing posts with label ചീസ്. Show all posts

Monday, February 26, 2018

പനീർ പോപ്പ് കോൺ Paneer Popcorn

പനീർ പോപ്പ് കോൺ  Paneer Popcorn


ആവശ്യമുള്ള സാധനങ്ങൾ 

പനീർ ക്യൂബ് ആയി കട്ട് ചെയ്തത് 12 എണ്ണം 
മുളകുപൊടി ,മിക്സഡ് ഹെർബ്സ്  അര ടീസ്പൂൺ 
മൈദ രണ്ടു ടേബിൾസ്പൂൺ 
ബ്രഡ് മൂന്ന് സ്ലൈസ് പൊടിച്ചത് 
ഉപ്പ് ആവശ്യത്തിന് 
ഓയിൽ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാകുന്ന വിധം

പനീർ ,ഉപ്പ്,മുളകുപൊടി ,മിക്സഡ് ഹെർബ്സ് ചേർത്ത് മാരിനേറ്റു ചെയ്തു വക്കുക.മൈദ ,ഉപ്പ് , വെള്ളം ചേർത്ത് ബാറ്റർ തയ്യാറാക്കി മാരിനേറ്റു ചെയ്ത പനീർ ബാറ്റെരിൽ മുക്കി ബ്രെഡ് ക്രമ്മ്‌സിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.




Thursday, November 09, 2017

ചിക്കൻ കീമ ബർഗർ Chicken Keema Burger

 ചിക്കൻ കീമ ബർഗർ  Chicken Keema Burger

ആവശ്യമുള്ള സാധനങ്ങൾ 

ബർഗർ ബൺ രണ്ടെണ്ണം 
ചീസ് രണ്ടു സ്ലൈസ് 
ചിക്കൻ കീമ 250 ഗ്രാം
സവാള ,തക്കാളി രണ്ടെണ്ണം ,കാപ്സികം ഒന്നിന്റെ പകുതി  ചെറുതായി അരിഞ്ഞത്
വെളുത്തുള്ളിരണ്ടു ടേബിൾസ്പൂൺ  ചെറുതായി അറിഞ്ഞത് 
മുളകുപൊടി രണ്ടു ടീസ്പൂൺ 
കുരുമുളക് പൊടി ഒരു ടീസ്പൂൺ 
ലെമൺ ജ്യൂസ് ഒരു ലെമണിന്റെ പകുതി 
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ
മല്ലിയില കാൽ കപ്പ് ചെറുതായി അറിഞ്ഞത് 
ലെട്ടൂസ്
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി നന്നായി വഴറ്റി ചിക്കൻ കീമ ചേർക്കുക നന്നായി യോജിപ്പിച്ചു തക്കാളി സവാള കാപ്സികം ചേർത്ത് യോജിപ്പിച്ചു അഞ്ചു മിനിറ്റു മൂടി വച്ച് വേവിക്കുക.ഇതിലേക്ക് മുളകുപൊടി കുരുമുളക് പൊടി ഉപ്പ് ലെമൺ ജ്യൂസ് ചേർത്ത് ചിക്കനെ നന്നായി വേവിച്ചെടുക്കുക.ശേഷം മല്ലിയില ചേർത്ത് ഒന്ന് ഡ്രൈ ആയി എടുക്കുക .ബൺ ഒന്ന് ചൂടാക്കി ചിക്കൻറെ കൂട്ടു വച്ച് 
മുകളിലായി ലെറ്റൂസ് വച്ച് അതിനും മുകളി ചീസ് സ്ലൈസ് വച്ച് അടച്ചു പാനിൽ വച്ച് ചീസ് ഒന്ന് മെൽറ്റ്‌ ആവുന്നതുവരെ ചൂടാക്കി ഉപയോഗിക്കാം.

https://ponnunteadukkala.blogspot.com/2018/05/burger-bun.html
https://ponnunteadukkala.blogspot.com/2018/05/wheat-burger-bun.html




Wednesday, October 04, 2017

ക്രീം ചീസ് ഫ്രഞ്ച് ടോസ്സ്റ്റ് റോൾ Cream Cheese French Toast Roll

ക്രീം ചീസ് ഫ്രഞ്ച് ടോസ്സ്റ്റ് റോൾ Cream Cheese French Toast Roll



ആവശ്യമുള്ള സാധനങ്ങൾ

രണ്ടു സ്ലൈസ് ബ്രഡ്ഡ്
ക്രീം ചീസ് രണ്ട് ടേബിൾസ്പൂൺ
മുട്ട ഒരെണ്ണം
പൊടിച്ച പഞ്ചസാര ഒരു ടേബിൾസ്പൂൺ
പഞ്ചസാര ഒരു ടേബിൾസ്പൂൺ
നെയ്യ് ഒരു ടേബിൾസ്പൂൺ
സ്ട്രോബറി ഒരെണ്ണം അല്ലെങ്കിൽ മധുരമുള്ള ഏതു പഴവർഗങ്ങളും ഉപയോഗിക്കാം

പാകം ചെയ്യുന്ന വിധം

മുട്ടയും പഞ്ചസാരയും ചേർത്ത മിശ്രിതം തയ്യാറാക്കി വയ്ക്കുക.

ബ്രഡിന്റെ നാലു ഭാഗങ്ങളും കട്ട് ചെയ്തു ചപ്പാത്തി കോൽ ഉപയോഗിച്ച് ബ്രഡിനെ നീളത്തിൽ പരത്തുക ഒരു സ്ലൈസിൽ ഒരു ടേബിൾസ്പൂൺ ക്രീം ചീസ് തേക്കുക അതിനുമുകളിൽ  കനംകുറച്ച് അരിഞ്ഞ സ്ട്രോബെറി പരത്തി വയ്ക്കുക. എന്നിട്ട് റോൾ ചെയ്ത് എടുക്കുക.ചൂടായ പാനിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഇടുക. റോൾ ചെയ്ത രണ്ട് മുട്ടയുടെ മിശ്രിതത്തിൽ മുക്കി പാനിലേക് ഇട്ടു രണ്ടുഭാഗവും  ടോസ്റ്റ്  ചെയ്ത് എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിനു മുകളിൽ പൊടിച്ച പഞ്ചസാര വിതറുക.